Image

'മണിക്കുട്ടിയുടെ മനസ്സ്' ഹോം സിനിമ റിലീസ് ചെയ്തു

Published on 03 June, 2020
 'മണിക്കുട്ടിയുടെ മനസ്സ്' ഹോം സിനിമ റിലീസ് ചെയ്തു

അച്ഛന്‍ സംവിധാനം ചെയ്തപ്പോള്‍ പത്തു വയസ്സുകാരി മകള്‍ നായികയായി തകര്‍ത്തഭിനയിച്ചു, കൂടെ നായകനായി അച്ഛനും. 'മണിക്കുട്ടിയുടെ മനസ്സ്' ഹോം സിനിമയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതാകട്ടെ വീട്ടമ്മയായ അമ്മയും. മലയാള മനോരമ ദിനപത്രത്തിന്റെ ഈറോഡ് ലേഖകന്‍ രാജേഷ് നേതാജി, പത്തുവയസ്സുകാരി മകള്‍ നന്ദന രാജേഷ്, ഭാര്യ നീന രാജേഷ് ഒരു മണിക്കൂര്‍ കൊണ്ട് ഒരുക്കിയ ചെറിയ ഹോം സിനിമ ശ്രദ്ധേയമാകുന്നു. 

ഈ കൊറോണ കാലത്ത് ഒരു പത്തുവയസ്സുകാരി പെണ്‍കുട്ടിയുടെ മനസ്സിലുണ്ടാകുന്ന സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കഥയാണ് ഈ സിനിമ പറയുന്നത്. ഓണ്‍ലൈനില്‍ കൂടി കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ഷാജുദ്ദീന്‍ ഇ.പി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ഹോം സിനിമ റിലീസ് ചെയ്തു. 

ഒരു ദിവസം കൊണ്ടു തന്നെ പതിനായിരക്കണക്കിന് ആള്‍ക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി ഈ ഹോം സിനിമ കാണുകയുണ്ടായി. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആയി ഈ കൊറോണ കാലത്ത് പാട്ടുകളും ഹോം സിനിമകളും എഴുതി ഓണ്‍ലൈനില്‍ കൂടി റിലീസ് ചെയ്തുകൊണ്ടിരിക്കുന്ന ബാംഗ്ലൂരില്‍ സ്ഥിരതാമസമാക്കിയ കവിയും എഴുത്തുകാരനുമായ ജി. ഹരികൃഷ്ണന്‍ തമ്പിയാണ് ഈ ഹോം സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായിരുന്ന അഡ്വക്കേറ്റ് പി ജി തമ്പിയുടെ മകനാണ്. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിയുടെ ജേഷ്ഠ പുത്രനും സിനിമാ സംവിധായകന്‍ പത്മരാജന്റെ സഹോദരി പുത്രനുമാണ് ഇദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക