Image

ആചാരവെടി ഗ്രൂപ്പില്‍ കുട്ടികളുടെ നഗ്‌നചിത്രം; 33 പേര്‍ അറസ്റ്റില്‍

Published on 02 June, 2020
ആചാരവെടി ഗ്രൂപ്പില്‍ കുട്ടികളുടെ നഗ്‌നചിത്രം; 33 പേര്‍ അറസ്റ്റില്‍
മലപ്പുറം: വാട്‌സ്ആപ് ഗ്രൂപ് ഉണ്ടാക്കി കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച കേസില്‍ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 33 പേരെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശിയായ ഗ്രൂപ് അഡ്മിനടക്കം രണ്ടുപേര്‍ കഴിഞ്ഞദിവസം റിമാന്‍ഡിലായിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍പേര്‍ കുടുങ്ങിയത്.

‘ആചാരവെടി’ പേരില്‍ 257 പേരടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. ഗ്രൂപ് അഡ്മിന്‍ കൂടിയായ എടപ്പാള്‍ കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), ചങ്ങരംകുളം ആലങ്കോട് സ്വദേശി രാകേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

യുനൈറ്റഡ് നേഷന്‍സിന് കീഴിലുള്ള അന്തരാഷ്ട്ര സംഘടനയായ യൂനിസെഫ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസും സൈബര്‍വിങ്ങും നടത്തിയ അന്വേഷണത്തിലാണ് ഗ്രൂപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. മലപ്പുറം ജില്ലയിലെ 15ഓളം പേര്‍ ഗ്രൂപ്പില്‍ അംഗമായതായും സംഘം കണ്ടെത്തിയിരുന്നു. ചിലര്‍ ഗള്‍ഫിലാണ്.

സംസ്ഥാന പൊലീസും സൈബര്‍വിങ്ങും നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ നഗ്‌നവിഡിയോ ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പിനെക്കുറിച്ച് വിവരം ലഭിച്ചത്. ഗ്രൂപ്പുണ്ടാക്കിയത് ചങ്ങരംകുളം സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കേസെടുത്തത്.

ബി.ടെക് ബിരുദധാരിയാണ് പിടിയിലായ അശ്വന്ത്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കൈവശം വെക്കല്‍, പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. നിരോധിത സൈറ്റുകളില്‍നിന്ന് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ കാണുന്നതും ഷെയര്‍ ചെയ്യുന്നതും അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക