Image

ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അപമാനിച്ച നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published on 02 June, 2020
ഓണ്‍ലൈന്‍ ക്ലാസിലെ  അധ്യാപികമാരെ അപമാനിച്ച നാല്  വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിച്ച നാലു പേര്‍ അറസ്റ്റില്‍. പ്ലസ് ടു വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്.  പുതുതായി രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. സഭ്യേതര സന്ദേശങ്ങള്‍ അയച്ച മൊബൈല്‍ ഫോണുകള്‍ സൈബര്‍ െ്രെകം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിനുവേണ്ടി അന്വേഷണം നടക്കുകയാണ്.

അധ്യാപികമാര്‍ക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ െ്രെകം പൊലീസ് സ്‌റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എഡിജിപി മനോജ് എബ്രഹാമിന് കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ നല്‍കിയ പരാതിയിലാണ് നടപടി.

സര്‍ക്കാരിന്‍െറ ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ യുവജന കമ്മിഷന്‍ കേസ് എടുത്തിരുന്നു. അധ്യാപകര്‍ക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക