Image

ഡല്‍ഹി സി.ആര്‍.പി.എഫ് ക്യാമ്ബുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ്

Published on 02 June, 2020
ഡല്‍ഹി  സി.ആര്‍.പി.എഫ് ക്യാമ്ബുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണിയെന്ന് ഇന്റലിജന്‍സ്

ന്യൂഡല്‍ഹി; ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ക്യാമ്ബുകള്‍ക്ക് നേരെ ഭീകരാക്രമണ ഭീഷണിയെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിനെതുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു, കനത്ത ജാ​ഗ്രത പുലര്‍ത്താന്‍ സൈനികര്‍ക്ക് ഉന്നത ഉദ്യോ​ഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.


കൂടാതെ ജമ്മു കാശ്മീരില്‍ സുരക്ഷാഭടന്മാര്‍ക്ക് നേരെ ഭീകരാക്രമണങ്ങള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്റലിജന്‍സ് വിഭാ​ഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്, ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെയും വടക്കേ ഇന്ത്യയിലെയും മുഴുവന്‍ സി.ആര്‍.പി.എഫ് യൂണിറ്റുകളോടും ജാ​ഗരൂകമാകാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു, ആവശ്യമെങ്കില്‍ വിവിധയിടങ്ങളില്‍ കൂടുതല്‍ സേനാം​ഗങ്ങളെ വിന്യസിക്കാനും നിര്‍ദ്ദേശം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക