Image

കോവിഡ് മൂലം മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കു സാമ്പത്തിക സംരക്ഷണ പാക്കേജ് അനുവദിക്കുക:ലോക കേരള സഭ

Published on 02 June, 2020
കോവിഡ് മൂലം മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്കു സാമ്പത്തിക സംരക്ഷണ പാക്കേജ് അനുവദിക്കുക:ലോക കേരള സഭ

ദമ്മാം:   കോവിഡ് -19 എന്ന മഹാവൈറസ് വ്യാധിയിൽപെട്ടു  ലോകത്താകമാനം ലക്ഷകണക്കിന് മനുഷ്യ ജീവനുകൾ നഷ്ട്ടപ്പെട്ടിട്ടുണ്ട്. ഈ ജീവൻ നഷ്ട്ടപെട്ടവരിൽ  ഒട്ടേറെ മലയാളികളും ഉൾപ്പെടുന്നു.


ജീവിത സന്ധാരണത്തിനായി വിവിധ രാജ്യങ്ങളിൽ ചേക്കേറി 'പ്രവാസി'കളായി മാറിയ  മലയാളികളിൽ പലർക്കും സ്വന്തമായ സാമ്പത്തിക അടിത്തറ ഉണ്ടാക്കാൻ ഈ പ്രവാസ ജീവിതം കൊണ്ട് കഴിഞ്ഞിട്ടില്ല.ഇത്തരത്തിൽപെട്ട പല മലയാളി പ്രവാസികൾക്കും കോവിഡ് -19 വൈറസ് വ്യാധി മൂലം ജീവൻ നഷ്ടപ്പെടുകയും അവരുടെ കുടുംബങ്ങൾ നിരാലംബരായി തീരുകയും ചെയുന്ന അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്.

ഇത്തരം കുടുംബങ്ങളെ സംരക്ഷിക്കാൻ ഉതകുന്ന സാമ്പത്തിക സംരക്ഷണ വെൽഫെയർ പാക്കേജ് സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം  ലോക കേരളസഭ അംഗങ്ങളും ലോക കേരളസഭയിലെ  വിശിഷ്ട ക്ഷണിതാക്കളും അടങ്ങുന്ന സമിതി കേരള സംസ്ഥാന സർക്കാരിന്   സമർപ്പിച്ചു .

നിലവിലെ കേരള  സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികളിൽ നിന്നു കൊണ്ട്, കേന്ദ്ര സർക്കാരുമായി കൂടിയാലോചിച്ചു,  കോവിഡ് -19 മൂലം  ജീവൻ നഷ്ട്ടപെട്ട  കേരളത്തിലെ ദേശീയ -അന്തർദേശീയ പ്രവാസി കുടുംബങ്ങൾക്കും  സ്വാന്തനമേകുന്ന 'സാമ്പത്തിക സംരക്ഷണ വെൽഫെയർ പാക്കേജ്' ഉടൻ പ്രഖ്യാപിക്കണമെന്നും ഇതിനു ആവശ്യമായ സത്വര നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും നിവേദനത്തിലൂടെ ലോക കേരളസഭയും ലോക കേരളസഭയുടെ വിശിഷ്ട ക്ഷണിതാക്കളും അടങ്ങുന്ന സമിതി  കേരള  സംസ്ഥാന സർക്കാരിനോട്  ആവശ്യപ്പെട്ടു.


സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ലോകകേരളസഭ അംഗങ്ങളും   ക്ഷണിതാക്കളുമായ  


1)  ജോർജ് വർഗ്ഗീസ്
2)  എം.എ.വാഹിദ്
3)  ആൽവിൻ ജോസഫ്
4)  പവനൻ മൂലക്കൽ
5)  മുഹമ്മദ് നയീം
6)  ബെൻസി മോഹൻ ജി
7)  നാസ് വക്കം
8)  ഹബീബ് ഏലംകുളം
9)  നന്ദിനി മോഹൻ
10) മഞ്ജു മണിക്കുട്ടൻ
11) ഷാജി മതിലകം
12) ജമാൽ വില്യാപ്പള്ളി
13) നജുമുദീൻ
14) വിൽസൺ തോമസ് 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക