Image

ഇന്ത്യന്‍ വിസയുള്ള കുട്ടികളെയും വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം

Published on 02 June, 2020
ഇന്ത്യന്‍ വിസയുള്ള കുട്ടികളെയും വന്ദേഭാരത് മിഷനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം
തെരക്കിട്ടു തീരുമാനമെടുക്കുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ ഇന്ത്യന്‍ അധിക്രുതര്‍ മറന്നു പോകുന്നു. വന്ദേഭാരത് മിഷനില്‍ ഇന്ത്യാക്കാരെ ഒഴിപ്പിക്കുമ്പൊള്‍ അമേരിക്കന്‍ പൗരത്വമുള്ള അവരുടെ കൊച്ചു കുഞ്ഞുങ്ങളെ കൊണ്ടു പോകാന്‍ പറ്റില്ല എന്നാതായിരുന്നു തുടക്കത്തില്‍ സ്ഥിതി.

പിന്നീട് കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റി. അപ്പനും അമ്മയും ഇന്ത്യന്‍ പൗരന്മാരും മക്കള്‍ ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് കാര്‍ഡുള്ള (ഒ.സി.ഐ) അമേരിക്കന്‍ പൗരന്മാരുമാണെങ്കിലും കൊണ്ടു പോകാമെന്ന് തീരുമാനം മാറ്റി.

പക്ഷെ അപ്പോഴുംഅധിക്രുതര്‍ക്ക് യാഥാര്‍ഥ്യം മുഴുവന്‍ മനസിലായില്ല. അമേരികയില്‍ ജോലിക്കു വന്ന എല്ലാവരും അവരുടെ ഇവിടെ ജനിച്ച കുട്ടികള്‍ക്ക് ഒ.സി.ഐ. കാര്‍ഡ് എടുത്തിരിക്കുമോ?

ഇല്ലെന്നതാണു വസ്തവം.നല്ലൊരു പങ്ക് ഇന്ത്യന്‍ വിസയണ് എടുത്തത്. ഒ.സി.ഐ. കാര്‍ഡ് കിട്ടാന്‍ താമസം വരും എന്നതു കൊണ്ടും അത് അത്യാവശ്യമല്ലാത്തതു കൊണ്ടും പലരും വിസ എടുത്തു.

പക്ഷെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒ.സി.ഐ. കാര്‍ഡ് ഉള്ള കുഞ്ഞുങ്ങള്‍ക്കേ പോകാന്‍ പറ്റൂ. വിസയുള്ളവര്‍ക്ക് പറ്റില്ല.

മക്കള്‍ക്ക്രണ്ട് തരംരേഖകള്‍ സ്വീകരിച്ചു എന്നല്ലാതെ, മാതാപിതാക്കലുടെ സാഹചര്യം ഒന്നു തന്നെ. രണ്ടു കൂട്ടരും ഇന്ത്യാക്കാര്‍, ഇവിടെ ജോലിക്കു വന്നവര്‍.

ഇപ്പോള്‍ പലരുടെയും ജോലി പോയി, വിസ കാലാവധി കഴിഞ്ഞു. മക്കളുടെ ഇന്ത്യന്‍ വിസയുടെ കാലാവധിയും തീരാറാകുന്നു. ഈ സഹചര്യത്തില്‍ ഇന്ത്യാക്കാരുടെ അമേരിക്കന്‍ പൗരത്വവും ഇന്ത്യന്‍ വിസയുമുള്ള കുട്ടികളെയും നാട്ടിലേക്കു വരാന്‍ അനുവദിക്കണമെന്നു ആവശ്യമുയര്‍ന്നു. ഇതിനായി കേന്ദ്ര വിദേശകാര്യ വകുപ്പിനു ആവര്‍ തങ്ങളുടെ ജീവന്മരണ സാഹചര്യം കാട്ടി കത്തയച്ചിട്ടുണ്ട്.

ഒ.സി.ഐ. കാര്‍ഡുള്ളവരോടും ഇന്ത്യന്‍ വിസയുള്ളവരോടും ഇത്തരം സാഹചര്യത്തില്‍ വിവേചനം കാണിക്കുന്നത് ശരിയല്ലെന്നു ഫോമാ നേതാവ് തോമസ് ടി. ഉമ്മന്‍ ചൂണ്ടിക്കാട്ടി. പ്രയാസമനുഭവിക്കുന്നത് ഇന്ത്യന്‍ പൗരന്മാരാണ്. അവരുടെ കുട്ടികള്‍ ഇവിടെ ജനിച്ചതിനാല്‍ അമേരിക്കന്‍ പൗരന്മാര്‍ ആയി എന്നേയുള്ളു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക