Image

ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി കനക്കുന്നു, മുംബൈയില്‍ റെഡ്‌ അലര്‍ട്ട്‌

Published on 02 June, 2020
ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി കനക്കുന്നു, മുംബൈയില്‍ റെഡ്‌ അലര്‍ട്ട്‌

തിരുവനന്തപുരം; അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപം പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന് അറബിക്കടലിലും അതിനോട് ചേര്ന്നുള്ള മധ്യകിഴക്കന് അറബിക്കടല് പ്രദേശത്തുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് . 


ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമ്ബോാെണ് നിസര്‍ഗ എന്നപേരില്‍ അറിയുക. 120 കിലോമിറ്റര്‍ വേഗതയില്‍ നിസര്‍ഗ ചുഴലിക്കാറ്റ് നാളെ മഹാരാഷ്ട്ര തീരത്തെത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിലടക്കം കടത്ത മഴ ലഭിക്കും.


മുംബൈ നഗരത്തിലടക്കം കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.മുംബൈയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം.മുംംബക്ക് പുറമെ താനെ, പാല്‍ഘര്‍ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ജൂണ്‍ 4 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇന്നുതന്നെ കാലവര്‍ഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക