Image

ദക്ഷിണേന്ത്യയില്‍ 102% മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 02 June, 2020
ദക്ഷിണേന്ത്യയില്‍ 102% മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണ മഴ ആയിരിക്കും ദക്ഷിണേന്ത്യയില്‍ നല്‍കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ശരാശരി മഴ സാധാരാണ മഴയുടെ 102% മഴ ആയിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. 

880 എംഎം മഴയാണ് ഇന്ത്യയിലെ തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷത്തിലെ സാധാരണ മഴയായി കണക്കാക്കപ്പെട്ടിരിക്കുന്നത്. സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യത 39 ശതമാനവും സാധാരണയില്‍ കുറഞ്ഞുള്ള മഴ ലഭിക്കാനുള്ള സാധ്യത 20 ശതമാനവും സാധാരണ മഴക്കുള്ള സാധ്യത 41 ശതമാനവുമാണെന്നാണ് പ്രവചനത്തില്‍ സൂചിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക