Image

കോണ്‍സല്‍ ജനറലുമായി ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വെബിനാര്‍; അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു (ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം)

ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം Published on 02 June, 2020
കോണ്‍സല്‍ ജനറലുമായി ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വെബിനാര്‍; അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു (ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം)
ഫോമാ വെസ്റ്റേണ്‍ റീജിയന്‍ ടാസ്‌ക് ഫോഴ്സ് കോവിഡ്  മഹാമാരി യോടനുബന്ധിച്ചുള്ള പ്രവാസികളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് ഇന്ത്യന്‍ കോണ്‍സല്‍  ജനറലുമായി സംവദിക്കാനുള്ള സൂം മീറ്റിങ്ങ് സംഘടിപ്പിച്ചു .കോണ്‍സല്‍ ജനറല്‍ അംബാസഡര്‍ സഞ്ജയ് പാണ്ഡേ, ഡെപ്യൂട്ടി കോണ്‍സല്‍  ജനറല്‍ രാജേഷ് നായിക് , കോണ്‍സല്‍ ഓഫ് കമ്മ്യൂണിറ്റി അഫയേഴ്സ് സുമതി റാവു എന്നിവര്‍ പ്രവാസികളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ചും  അവരുടെ ഇമ്മിഗ്രേഷന്‍ പ്രശ്‌നങ്ങളെ  പറ്റിയുമുള്ള  വിവരങ്ങള്‍  ശ്രോതാക്കളുമായി  പങ്കുവെച്ചു. കോണ്‍സുലേറ്റുമായുള്ള അടുത്ത ബന്ധം പുലര്‍ത്തുന്ന ഫോമാ ജോയിന്റ് സെക്രട്ടറി സാജു  ജോസഫാണ് വെസ്റ്റേണ്‍ റീജിയണില്‍ ഇങ്ങിനെ യൊരു വെബിനാര്‍  നടത്താനാന്‍ മുന്‍കൈയെടുത്തത്. . ഫോമാ യുടെ അംഗങ്ങളായ   വെസ്റ്റേണ്‍ റീജിയനിലുള്ള പതിനൊന്ന് അസോസിയേഷനുകളുടെ സജീവ പങ്കാളിത്തത്തോടെയാണ്  ഈ വെബിനാര്‍ നടത്തിയത്. മറ്റു ഇന്ത്യന്‍ സമൂഹങ്ങളിലെ ശ്രോതാക്കള്‍ അടക്കം അഞ്ഞൂറോളം പേര്‍  മീറ്റിങ്ങില്‍ പങ്കെടുത്തു .ഫോമാ സെക്രട്ടറി ജോസ് എബ്രഹാം അതിഥികളെ  സ്വാഗതം ചെയ്തു. 

ഇതൊരു തീവ്ര പ്രതിസന്ധി ഘട്ടമാണ്, ഇന്ത്യന്‍ ജനതയുടെ ആവശ്യങ്ങള്‍  പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിര രീതിയില്‍ നടന്നു കൊണ്ടിരിക്കുന്നു . ഏകദേശം നാല്പത്തിനായിരത്തോളം ആളുകളാണ് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനുള്ള റെജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇത്രയും പേരെ കൊണ്ടുപോകുവാനുള്ള വിമാനസൗകര്യം ഉണ്ടാക്കുക ദുഷ്‌കരമാണ്. അതുകൊണ്ട് തന്നെ ആളുകളെ മരണാവശ്യങ്ങള്‍, വിസ പ്രശ്‌നങ്ങള്‍, എന്നിങ്ങനെആവശ്യങ്ങളുടെ ഗൗരവം അനുസരിച്ച് മുന്‍ഗണന നല്‍കിയാണ് യാത്രാസൗകര്യങ്ങള്‍ സജ്ജമാക്കുന്നത്.   ഇപ്പോള്‍ പല കാറ്റഗറി യിലുള്ള ആവശ്യക്കാരെ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കയാണ് ചെയ്യുന്നത് ഇതുവരെ നാലായിരത്തോളം പേരെ മാത്രമേ കൊണ്ട് പോകുവാന്‍ സാധിച്ചിട്ടുള്ളു. സാന്‍ ഫ്രാന്‍സിസ്‌കോ യില്‍ നിന്ന് വന്ദേ ഭാരത് മിഷന്റെ ഭാഗമായി  കേരളത്തിലേയ്ക്ക് ആദ്യത്തെ  ഫ്‌ലൈറ്റ് പുറപ്പെടുന്ന ദിവസം സാജു  ജോസഫിന്റെ സഹകരണത്തില്‍ ഏറെ അച്ചടക്കത്തോടെ യാത്രക്കാരെ ഒരുക്കിയതില്‍ മലയാളി സമൂഹത്തെ അംബാസഡര്‍ സഞ്ജയ് പാണ്ഡേ അഭിനന്ദിച്ചു.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഏറ്റവും വേഗത്തില്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും കോവിഡ് പ്രതിസന്ധി യും ലോക്ക് ഡൗണ്‍ ജീവിതവും തുടരുന്ന ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ എപ്പോള്‍ ഇത് സാധ്യമാകും എന്ന് പറയാനാവില്ല. ഇന്ത്യയില്‍ നിന്നും തിരിച്ചു വരുന്ന  ഇവാക്വാഷന്‍ ഫ്ളൈറ്റ്കളില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് യാത്രക്കാര്‍ക്ക് വരാനുള്ള സൗകര്യമുണ്ട്. ഇതിനായി  എയര്‍ ഇന്ത്യ  നേരിട്ടുള്ള റിസര്‍വേഷന്‍ തുടങ്ങിക്കഴിഞ്ഞു. 

യാത്രയുടെ അടുത്ത ഫേസില്‍ കോണ്‍സുലേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് എയര്‍ ഇന്ത്യ ഫ്‌ലൈറ്റില്‍ ടിക്കറ്റ് റിസേര്‍വ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുവാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിലുള്ള അമേരിക്കന്‍ പൗരന്മാരായ  ഇന്ത്യന്‍ വിസ കാലാവധി തീര്‍ന്ന കുട്ടികള്‍ക്ക് എഫ് ആര്‍ ആര്‍ ഒ   വെബ് സൈറ്റില്‍ ചെന്ന് രജിസ്റ്റര്‍ ചെയ്ത് വിസ കാലാവധി നീട്ടുവാന്‍ സൗകര്യമുണ്ടായിരിക്കും. മരണാ വശ്യങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ കോണ്‍സുലേറ്റിനെ ഇമെയില്‍ മുഖാന്തിരമോ ഫോണിലൂടെ യോ അറിയിച്ചാല്‍ മതി . ഫ്‌ലൈറ്റ് ല്‍ സീറ്റ് ഉണ്ടെങ്കില്‍ ഉടനെ യാത്ര ചെയ്യാവുന്നതാണ്. എയര്‍ ഇന്ത്യ നേരിട്ട് ടിക്കറ്റ് റിസര്‍വേഷന്‍ തുടങ്ങുന്നതോടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകും. ഷെല്‍ട്ടര്‍ ഇന്‍ പ്ലേസ്  സമയങ്ങളിലും കോണ്‍സുലേറ്റ് എമര്‍ജന്‍സി വിസ,  പാസ്സ്പോര്‍ട്ട്  തുടങ്ങിയവ നല്‍കുവാന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
ജൂണ്‍ ഒന്ന് മുതല്‍ കോണ്‍സുലേറ്റ്  ഓ സി ഐ, പാസ്സ് പോര്‍ട്ട്,  പ്രവര്‍ത്തനങ്ങള്‍, തുടങ്ങും മെയിലിലൂടെ മാത്രമേ പ്രവര്‍ത്തനം നടക്കൂ. അതിനാല്‍ പ്രോസസ്സ് സമയം കൂടുതലായിരിക്കും.

വിവിധ മലയാളി അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച് പോള്‍ ജോണ്‍, വിന്‍സെന്റ്  ബോസ് മാത്യു, രാജന്‍ ജോര്‍ജ്ജ്, റേച്ചല്‍ സക്കറിയ, ലെബോണ്‍ മാത്യു, മനു പെരിഞ്ഞേരില്‍, ശ്രീജിത്ത് കറുത്തൊടി,ഈശോ സാം ഉമ്മന്‍, ആഞ്ചെല ഗ്രോഫി, സജിത്ത് തൈവളപ്പില്‍, ബെന്നി സെബാസ്റ്റ്യന്‍,   സിജില്‍ പാലക്കലോടി, ജാക്സന്‍  പൊയ്യപ്പാടം, മാത്യു ചാക്കോ, ജ്യോതിഷ് നായര്‍ ,റോഷന്‍ പുത്തന്‍പുരയില്‍, റോയ് മാത്യു, ആന്റണി ഇല്ലിക്കാട്ടില്‍, എന്നിവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. ശ്രീജിത്ത്, ഓജസ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. 

ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോസഫ് ഔസോ നന്ദി പറഞ്ഞു. വെസ്റ്റേണ്‍  റീജിയന്‍ ടാസ്‌ക്  ഫോഴ്സ് ചെയര്‍മാന്‍ ജോണ്‍ പോള്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ സിജില്‍ പാലക്കലോടി, ജോസ് വടകര,  ഡോ: സിന്ധു പിള്ള, ഡോ: ആഞ്ചല സുരേഷ്, ടാസ്‌ക് ഫോഴ്സ്  നാഷണല്‍ കോര്‍ഡിനേറ്റര്‍ ജിബി തോമസ് എന്നിവര്‍ പരിപാടിക്കു നേതൃത്വം കൊടുത്തു.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറര്‍ ഷിനു ജോസഫ് വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അടങ്ങുന്ന ഫോമാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.

കോണ്‍സല്‍ ജനറലുമായി ഫോമാ വെസ്റ്റേണ്‍ റീജിയന്‍ വെബിനാര്‍; അഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു (ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക