Image

ആ പാവം കുട്ടി 1001 കുന്നിക്കുരു പെറുക്കിവെച്ചു,ആരും പ്രത്യക്ഷപ്പെട്ടില്ല

Published on 01 June, 2020
ആ പാവം കുട്ടി 1001 കുന്നിക്കുരു പെറുക്കിവെച്ചു,ആരും പ്രത്യക്ഷപ്പെട്ടില്ല

ഉള്ളില്‍ ഒതുക്കി വെച്ചിരുന്ന പല കഴിവുകളും പുറത്തു വരുന്ന കാഴ്ച്ചയാണ് ഈ ലോക്ക് ഡൗണ്‍ കാലത്തു കാണുന്നത്. വിനോദ മേഖല നിശ്ചലമാകുന്ന ഘട്ടത്തില്‍ ഇപ്പോള്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കുന്നത് ഹ്രസ്വചിത്ര മേഖലയിലാണ്. ലോക്ക് ഡൗണിനിടയ്ക്ക് നിരവധി ഷോര്‍ട്ട് ഫിലിമുകളാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 

കോറോണ കാലത്ത് ജനങ്ങളെ സേവിക്കുന്ന നേഴ്സായ അമ്മയെ ഓര്‍ത്തുള്ള ഒരു കുട്ടിയുടെ കണ്ണിലൂടെ കഥ പറഞ്ഞു പോകുന്ന കുന്നിക്കുരു എന്ന ഹസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ലോക്ക് ഡൗണിലും എല്ലാവരും എങ്ങനെയാണ് പരസ്പരം കരുതലേകുന്നത്  എന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അജു അജീഷാണ് കുന്നിക്കുരുവിന്റെ സംവിധാനവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് രാജേഷ് വെസ്റ്റയാണ്. പ്രജീഷ് കോട്ടക്കല്‍, റിയാസ് എം ആര്‍ പി കെ എന്നിവരുടേതാണ് ആശയം. ഡയലോഗ് ഷിനോജ് ഈനിക്കല്‍ ,മുര്‍ഷിദ്. എബിന്‍ സാഗര്‍ സംഗീതം ഒരുക്കിയിരിക്കുന്നു. മാസ്റ്റര്‍ അധര്‍വ്, ജയന്‍ ചെങ്ങോട്ടൂര്‍, 
അമൃതവാഹിനി എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക