Image

കൊല്ലപ്പെട്ട ഫ്‌ലോയ്ഡിന്റെ മ്രുതദേഹം ഹൂസ്റ്റണില്‍ സംസ്‌കരിക്കും

അജു വരിക്കാട് Published on 01 June, 2020
കൊല്ലപ്പെട്ട ഫ്‌ലോയ്ഡിന്റെ മ്രുതദേഹം ഹൂസ്റ്റണില്‍ സംസ്‌കരിക്കും

ഹ്യുസ്റ്റണ്‍: മിന്യാപ്പോലിസില്‍ പോലീസ് അതിക്രമത്തില്‍ മരിച്ച ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ മൃതദേഹം ഈ ആഴ്ച ടെക്‌സാസില്‍ എത്തിയേക്കും.

അന്ത്യവിശ്രമത്തിനായി ഫ്‌ലോയിഡിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ ഹ്യൂസ്റ്റണിലേക്ക് എത്തിക്കുമെന്ന് ഹ്യൂസ്റ്റണ്‍ മേയര്‍ സില്‍വെസ്റ്റര്‍ ടര്‍ണര്‍ അറിയിച്ചു. 'ഈ നഗരത്തിലാണ് ഫ്‌ലോയ്ഡ് വളര്‍ന്നത്, അദ്ദേഹത്തിന്റെ ശരീരം ഈ നഗരത്തിലേക്ക് മടങ്ങി വരും,' ടര്‍ണര്‍ പറഞ്ഞു.

ഫ്‌ലോയിഡിന്റെ കുടുംബം ചൊവ്വാഴ്ച ഹ്യൂസ്റ്റണിലെ സിറ്റി ഹാളിലേക്ക് മാര്‍ച്ച് നടത്തും. ഡിസ്‌കവറി ഗ്രീനിനടുത്തുള്ള മക്കിന്നിയുടെ 1500 ബ്ലോക്കില്‍ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കമ്മ്യൂണിറ്റി നേതാക്കളും പ്രാദേശിക സംഘടനകളും പൊതുജനങ്ങളെ ക്ഷണിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക