Image

സംവിധായകന്‍ എഏല്‍ വിജയ്ക്കും ഐശ്വര്യയ്ക്കും ആണ്‍കുഞ്ഞ്

Published on 30 May, 2020
സംവിധായകന്‍ എഏല്‍ വിജയ്ക്കും ഐശ്വര്യയ്ക്കും ആണ്‍കുഞ്ഞ്

പ്രശസ്ത സംവിധായകനും അമലാ പോളിന്റെ ആദ്യ ഭര്‍ത്താവുമായ ഏഎല്‍ വിജയുടെ രണ്ടാമത്തെ വിവാഹം നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. അമല പോളുമായി വേര്‍പിരിഞ്ഞ  ശേഷം ചെന്നൈ സ്വദേശി ഐശ്വര്യയെയാണ് സംവിധായകന്‍ വിവാഹം കഴിച്ചത്. 


ഇപ്പോഴിതാ വിവാഹ വാര്‍ഷികത്തിന് മുന്‍പായി ദമ്ബതികള്‍ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നതായി റിപ്പോര്‍ട്ടുകള്‍ .ആണ്‍കുഞ്ഞാണ് ആദ്യത്തെ കണ്‍മണിയായി വിജയുടെയും ഐശ്വര്യയുടെയും ജീവിതത്തിലേക്ക് വന്നിരിക്കുന്നത്. ഇന്ന് രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ഐശ്വര്യ കുഞ്ഞിന് ജന്മം നല്‍കിയത്.


അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏഎല്‍ വിജയുടെ സഹോദരനും നടനുമായ ഉദയ ആണ് സന്തോഷ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 


കഴിഞ്ഞ വര്‍ഷം ജൂലായിലായിരുന്നു വിജയും ഐശ്വര്യയും വിവാഹിതരായത്. വിജയ് തന്നെയായിരുന്നു തന്റെ വിവാഹ കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നത്.


2014ല്‍ ആയിരുന്നു അമല പോളുമായുളള ഏഎല്‍ വിജയുടെ വിവാഹം നടന്നത്. 


മൂന്ന് വര്‍ഷങ്ങള്‍ ശേഷം 2017ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക