Image

ബാല്യകാലം(കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 30 May, 2020
ബാല്യകാലം(കവിത: ദീപ ബിബീഷ് നായര്‍)
ഓര്‍മ്മയിലുണ്ടിന്നുമാ ബാല്യകാലം
ഓര്‍ത്താല്‍ ചിരിയൂറും കാലം

ആര്‍പ്പുവിളിച്ചാര്‍ത്ത ചങ്ങാതിമാരുമായ്
പാടവരമ്പില്‍ കളിച്ച കാലം

കുഞ്ഞുമോഹങ്ങള്‍ക്ക് വര്‍ണ്ണങ്ങള്‍
തുന്നിയ ആ നല്ലകാലം ബാല്യകാലം

ആമ്പല്‍പ്പൂവിന്‍ മൊട്ടുകള്‍ 
തേടിയലഞ്ഞൊരാ കാലം
ബാല്യകാലം

പുതുമഴ പെയ്യുമ്പോള്‍ ഇളകുമാ
മണ്ണിന്റെ നറുമണം നേടിയ കാലം

പച്ചില സദ്യയും പ്ലാവിലത്തൊപ്പിയും
നെയ്തു നടന്നൊരാ കാലം

തുമ്പിയെക്കൊണ്ടാരു കല്ലെടുപ്പിക്കുമാ
സുന്ദരമാം ബാല്യകാലം

തിരികെപ്പിടിക്കുവാനാകില്ലെങ്കിലും
തളിരിടും സ്വപ്നത്തിന്‍  കാലം

ആശിച്ചിടുന്നു ഞാനിന്നുമാ
ബാല്യത്തിലേയ്‌ക്കൊന്നു തിരികെ നടന്നു പോകാന്‍

ഓര്‍മ്മയിലുണ്ടിന്നുമാ ബാല്യകാലം
ഓര്‍ത്താല്‍ ചിരിയൂറും കാലം

ദീപ ബിബീഷ് നായര്‍

ബാല്യകാലം(കവിത: ദീപ ബിബീഷ് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക