Image

ലോകാരോഗ്യ സംഘടനയുമായുള്ള  ബന്ധം അവസാനിപ്പിക്കുന്നതായി പ്രസിഡണ്ട് ട്രമ്പ്

അജു വരിക്കാട് Published on 29 May, 2020
ലോകാരോഗ്യ സംഘടനയുമായുള്ള  ബന്ധം അവസാനിപ്പിക്കുന്നതായി പ്രസിഡണ്ട് ട്രമ്പ്

ലോകാരോഗ്യ സംഘടനയുമായുള്ള  ബന്ധം അവസാനിപ്പിക്കുന്നതായി പ്രസിഡണ്ട് ഡൊണള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു

'ആവശ്യപ്പെട്ടതനുസരിച്ച് വേണ്ട രീതിയിലുള്ളപരിഷ്‌കാരങ്ങള്‍ വരുത്തുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ഞങ്ങള്‍ അവസാനിപ്പിക്കുന്നു. അവര്‍ക്ക് നല്‍കുന്ന ഫണ്ട് ലോകമെമ്പാടുമുള്ള മറ്റ് അര്‍ഹതപ്പെട്ട പൊതുജനാരോഗ്യ ആവശ്യങ്ങള്‍ക് നല്‍കും,'ട്രമ്പ് പറഞ്ഞു.

വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ വെച്ച് നടന്ന മാധ്യമ സമ്മേളനത്തിലാണു പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

കൊറോണാ വൈറസിന്റെ ഉത്ഭവം, ഹോങ്കോങ്ങിലെ സമീപകാല സംഭവ വികാസം, ദക്ഷിണ ചൈന കടലിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഞങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് അദ്ദേഹം ചൈനയെ നിശിതമായി വിമര്‍ശിച്ചു.

വൈറസിനെ കുറിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചൈന ലോകാരോഗ്യ സംഘടനയില്‍ സമ്മര്‍ദ്ദം ചെലുത്തി. ലോകാരോഗ്യ സംഘടന ചൈനയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍. ചൈന തെറ്റിദ്ധാരണ പരത്തിയ തുമൂലം ലോകം ഇപ്പോള്‍ ദുരിതമനുഭവിക്കുകയാണ്. ഒരുലക്ഷത്തിലധികം അമേരിക്കന്‍ ജീവനുകളാണ് പൊലിഞ്ഞത്. ലോകമെമ്പാടും എണ്ണമറ്റ ജീവനുകള്‍ അപഹരിക്കപ്പെട്ടു. അഗാധമായ സാമ്പത്തിക ഞെരുക്കങ്ങള്‍ പല രാജ്യങ്ങളും ഇപ്പോള്‍ അനുഭവിക്കുന്നു-ട്രമ്പ് പറഞ്ഞു

ഏതാനും ആഴ്ച മുന്‍പ്പ്രസിഡന്റ് ലോകാരോഗ്യ സംഘടനക്കു മുന്നറിയിപ്പു നല്കിയിരുന്നു.അടുത്ത 30 ദിവസത്തിനുള്ളില്‍ കാര്യമായ പുരോഗതി കണ്ടില്ലെങ്കില്‍ ലോകാരോഗ്യസംഘടനക്കുള്ള യുഎസ് ഫണ്ടുകള്‍ ശാശ്വതമായി പിന്‍വലിക്കുമെന്നായിരുന്നു അന്ന്ട്രമ്പ് വ്യക്തമാക്കിയത്.

'ലോകാരോഗ്യ സംഘടനയുടെ മുന്‍പോട്ടുള്ള ഏക പോംവഴി ചൈനയില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുകയാണ്- ട്രമ്പ് സൂചിപ്പിച്ചു.

എന്നാല്‍ ചൈനയില്‍ വൈറസ് പടര്‍ന്നതിന്റെ ഉത്തരവാദിത്വം യുഎസിനാണെന്നു ചൈനയും ആര്‍പ്പ്പിച്ചിരുന്നു. മുന്‍ കരുതല്‍ എടുക്കാതെ അമേരിക്ക പല ആഴ്ചകളാണ് വെറുതെ നഷ്ടപ്പെടുത്തിയത് എന്നും ചൈനീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ സാമ്പത്തിക സഹായ സ്രോതസ്സ് അമേരിക്കയാണ്-ഏകദേശം 20 ശതമാനം. അമേരിക്ക സഹായം നിര്‍ത്തുന്നതൊടെസംഘടന ദുര്‍ബലപ്പെടും എന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

We are terminating relationship with WHO: Trump

 (01:53) 

Washington, May 30 (IANS) While addressing the breifing in the White House Rose Garden, US President Donald Trump said the US will be terminating relationship with the WOrld Health Organisation (WHO) right away.

In his today's briefing, he also attacked China on several issues like origin of the coronavirus, recent development in Hong Kong, border disputes in the South China Sea and human rights abuses. He also announced measures aimed at punishing China, the BBC reported.

We will be today terminating our relationship with the World Health Organisation and directing those funds" to other global public health charities, Trump said.

"The world is now suffering as a result of the malfeasance of the Chinese government," he says, adding that China "instigated a global pandemic that has cost over 100,000 American lives".

China, he said, "pressured the World Health Organisation to mislead the world" about the virus.

"Countless lives have been taken and profound economic hardship has been inflicted all around the globe," he adds.

Trump's criticism of the WHO started last month when he threatened to permanently withdraw US funding if the body did not "commit to major substantive improvements in the next 30 days".

"It is clear the repeated missteps by you and your organization in responding to the pandemic have been extremely costly for the world," Trump wrote in a letter to the WHO director-general on May 18.

"The only way forward for the World Health Organisation is if it can actually demonstrate independence from China."

In today's White House speech, Trump said "China has total control over the World Health Organization", despite paying the organisation a fraction of what the US does.

China has accused the US of being responsible for the spread of the virus on its own soil, attributing the outbreak to American "politicians who lie".

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക