Image

റഷ്യയിലും കയ്യടി നേടി ബാഹുബലി 2; റഷ്യന്‍ എംബസിയുടെ ട്വീറ്റ് ഉത്സവമാക്കി ചലച്ചിത്ര പ്രേമികള്‍

Published on 29 May, 2020
റഷ്യയിലും കയ്യടി നേടി ബാഹുബലി 2; റഷ്യന്‍ എംബസിയുടെ ട്വീറ്റ് ഉത്സവമാക്കി ചലച്ചിത്ര പ്രേമികള്‍

ന്യൂഡല്‍ഹി:- രാജ്യത്ത് ബോക്സോഫിസില്‍ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ രണ്ടാം ഭാഗം മൊഴിമാറ്രത്തിലൂടെ റഷ്യയില്‍ അവതരിപ്പിച്ച്‌ റഷ്യന്‍ ടിവി. റഷ്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ബാഹുബലി റഷ്യന്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് സൂചിപ്പിച്ചിരിക്കുന്നത്. 


ഇന്ത്യന്‍ സിനിമ റഷ്യയില്‍ ജനപ്രീതി നേടുന്നു. റഷ്യന്‍ ടിവി സംപ്രേക്ഷണം ചെയ്യുന്നത് നോക്കൂ. ബാഹുബലിയുടെ റഷ്യന്‍ മൊഴിമാറ്റ പതിപ്പ്. റഷ്യന്‍ എംബസി പോസ്റ്റില്‍ പറയുന്നു.

വാര്‍ത്ത അറിഞ്ഞ് രാജ്യത്തെ ചലച്ചിത്ര ആരാധകര്‍ റഷ്യയോടും റഷ്യന്‍ എംബസിയോടും നന്ദി പറഞ്ഞു. കൂടുതല്‍ ചിത്രങ്ങള്‍ ഇത്തരത്തില്‍ റഷ്യയില്‍ പ്രദര്‍ശിപ്പിക്കാനും അവര്‍ ആവശ്യപ്പെട്ടു. മുന്‍പ് രാജ് കപൂര്‍, മിഥുന്‍ ചക്രവര്‍ത്തി എന്നിവരുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ റഷ്യന്‍ പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക