Image

രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുഞ്ഞുങ്ങള്‍ക്കും 3 ജോലിക്കാര്‍ക്കും കൊവിഡ്

Published on 29 May, 2020
രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുഞ്ഞുങ്ങള്‍ക്കും 3 ജോലിക്കാര്‍ക്കും കൊവിഡ്
തമിഴ് താരം രാഘവ ലോറന്‍സിന്റെ അനാഥാലയത്തിലെ 18 കുഞ്ഞുങ്ങള്‍ക്കും മൂന്ന് ജോലിക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ട്വീറ്റിലൂടെയാണ് താരം ഈ വാര്‍ത്ത അറിയിച്ചത്. പനിയുടെ ലക്ഷണം കണ്ടതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോലിക്കാരില്‍ രണ്ട് പേര്‍ ഭിന്നശേഷിക്കാരാണ്.

താന്‍ ഇതില്‍ ആകെ പരിഭ്രാന്തനായിരുന്നു എന്നും, എന്നാല്‍ ഇവരുടെ ആരോഗ്യം എങ്ങനെയിരിക്കുന്നെന്ന് ഡോക്ടര്‍മാരോട് തിരക്കിയപ്പോള്‍ നല്ല പുരോഗതിയുണ്ടെന്നും ഇവരുടെ പനി മാറുകയും ശരീര താപനില കുറയുകയും ചെയ്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ലോറന്‍സ് പോസ്റ്റില്‍ പറയുന്നു.

തന്നെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച മന്ത്രി എസ്.പി വേലുമണിക്ക് ലോറന്‍സ് തന്റെ കുറിപ്പിലൂടെ പ്രത്യേക നന്ദി അറിയിക്കുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ പിഎ ആയ രവിക്കും കോര്‍പ്പറേഷന്‍ കമ്മീഷ്ണര്‍ ജി പ്രകാശിനും അദ്ദേഹം തന്റെ കുറിപ്പിലൂടെ നന്ദി അറിച്ചു. താന്‍ ചെയ്യുന്ന സേവനങ്ങള്‍ തന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് കരുതുന്നുവെന്നും അവരുടെ രോഗം ഭേദമായി തിരിച്ചുവരാന്‍ ഏവരും പ്രാര്‍തിക്കണമെന്നുമാണ് ലോറന്‍സിന്റെ ട്വീറ്റിലെ അവസാന വരികള്‍.

ചന്ദ്രമുഖി രണ്ടാം ഭാഗത്തിന് ലഭിച്ച അഡ്വാന്‍സ് തുക അദ്ദേഹം കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഈ വിവരങ്ങള്‍ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 50 ലക്ഷം, നര്‍ത്തകരുടെ സംഘടനയിലേക്ക് 50 ലക്ഷം, ഭിന്നശേഷിക്കാര്‍ക്ക് 25 ലക്ഷം, നിത്യ വേതനക്കാര്‍ക്കും തന്റെ ജന്മസ്ഥലമായ ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെയായിട്ടാണ് അദ്ദേഹം പണം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക