Image

കേരളത്തിലേക്കുള്ള പ്രധാന കാവാടമായ പാലക്കാട് കേ‍ാവിഡ് രേ‍ാഗികളുടെ എണ്ണം കൂടുമ്പേ‍ാൾ ജില്ലയിൽ ആശങ്ക അതിരുകടക്കുന്നു

Published on 29 May, 2020
കേരളത്തിലേക്കുള്ള പ്രധാന കാവാടമായ പാലക്കാട് കേ‍ാവിഡ് രേ‍ാഗികളുടെ എണ്ണം കൂടുമ്പേ‍ാൾ ജില്ലയിൽ ആശങ്ക അതിരുകടക്കുന്നു
പാലക്കാട് ∙ ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള പ്രധാന കാവാടമായ പാലക്കാട് കേ‍ാവിഡ് രേ‍ാഗികളുടെ എണ്ണം കൂടുമ്പേ‍ാൾ ജില്ലയിൽ ആശങ്ക അതിരുകടക്കുന്നു. സംസ്ഥാനത്തെ വലിയ ജില്ലയായ ഇവിടെയാണ് നിലവിൽ കൂടുതൽ രേ‍ാഗികളുള്ളത്.വാളയാർവഴി കേരളത്തിലേക്ക് ദിനം പ്രതി എത്തുന്നത് ശരാശരി 1800 പേർ. ഇവരിൽ രേ‍ാഗം ബാധിച്ചവരുമുണ്ട്. കൂടുതലും മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിന്റെ മറ്റുജില്ലകളിലുള്ള അതിഥി തെ‍ാഴിലാളികൾ പെർമിറ്റുമായി വേഗത്തിൽ അതിർത്തി കടക്കാൻ അനധികൃതമായി വാഹനങ്ങളിലെത്തുന്നതും വാളയാറിലേക്ക്.
പാസ് നടപടികൾക്കെ‍ാന്നും നിൽക്കാൻ തയാറാകാതെ ഊടുവഴികളിലൂടെ ഇപ്പേ‍ാഴും നിരവധിപേർ അതിർത്തി ജില്ലയായ ജില്ലയായ പാലക്കാട് എത്തുന്നു. ഇതുവഴി മറ്റുജില്ലകളിലേക്കു എത്തിപെടുന്നവരും നിരവധി.
രേ‍ാഗത്തിന്റെ സമൂഹവ്യാപന സാധ്യത സംബന്ധിച്ചു മെഡിക്കൽകേ‍ാളജ് സാമൂഹിക ആരേ‍ാഗ്യ വിഭാഗവും ജില്ലാമെഡിക്കൽ അധികൃതർ സൂചനകളെ‍‌ാന്നും നൽകുന്നില്ലെങ്കിലും തള്ളികളയാൻ കഴിയില്ലെന്ന് അവർ സമ്മതിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക