Image

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

Published on 29 May, 2020
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു
ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. 1,65,235 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 89,746 പേർ ചികിത്സയിലുണ്ട്. 70,786 പേർ രോഗമുക്തരായി. 4,710 പേർ മരിച്ചു. വ്യാഴാഴ്ച മാത്രം 176 പേർ മരിച്ചു. 7,228 പേർക്ക് രോഗം സ്ഥിരീകരിച്ചു.
ഹാരാഷ്ട്രയിൽ വ്യാഴാഴ്ച 2,598 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 59,546 ആയി ഉയർന്നു. 38,948 പേർ ചികിത്സയിൽ. 18,616 പേർ മുക്തരായി. വ്യാഴാഴ്ച 85 പേർ മരിച്ചു. ആകെ മരണം 19,82.  തമിഴ്നാട്ടിൽ ആകെ രോഗികൾ 19,372. ചികിത്സയിലുള്ളത് 8,676, രോഗമുക്തരായത് 10,548. മരണം 148. ഡെൽഹിയിൽ 16,281 രോഗികൾ. ചികിത്സയിൽ 8,470. മുക്തരായവർ 7,495. മരണം 316.  ഗുജറാത്തിൽ 15,572 രോഗികൾ. 6,609 പേർ ചികിത്സയിൽ. മുക്തരായവർ 8,003. മരണം 960.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക