Image

കോവിഡ് ബാധിച്ച് തിരുവല്ല സ്വദേശി കോട്ടയത്ത് മരിച്ചു

Published on 28 May, 2020
കോവിഡ് ബാധിച്ച് തിരുവല്ല സ്വദേശി കോട്ടയത്ത് മരിച്ചു
കോട്ടയം:  സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവല്ല സ്വദേശി ജോഷി (68) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു അന്ത്യം. മേയ് 11ന് അബുദാബിയില്‍ നിന്നു നാട്ടിലെത്തിയ ജോഷിയെ 18നാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

26നു കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രമേഹരോഗിയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കോവി!ഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം എട്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക