കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ് 19 സങ്കീര്‍ത്തനം 91 നു ആവേശകരമായ പ്രതികരണം. മെയ് 1 മുതല്‍ മെയ് 15 വരെ നടന്ന മത്സരത്തില്‍ കാനഡയിലെ 18 പട്ടണങ്ങളില്‍ നിന്നായി 78 പേര് പങ്കെടുത്തു.
മൂന്നു വയസ്സു മുതലുള്ള മത്സരാര്‍ത്ഥികള്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫ്രഞ്ച് തുടങ്ങിയ ഭാഷയില്‍ സങ്കീര്‍ത്തനം 91 മനഃപാഠമായി പറഞ്ഞത് ശ്രേദ്ധേയമായി.വിജയികളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു.