Image

കൊവിഡ് രോഗികള്‍ 58.6 ലക്ഷം, മരണം 3.6 ലക്ഷം; ഇന്ത്യയില്‍ 177 പേര്‍ കൂടി മരിച്ചു

Published on 28 May, 2020
കൊവിഡ് രോഗികള്‍ 58.6 ലക്ഷം, മരണം 3.6 ലക്ഷം; ഇന്ത്യയില്‍ 177 പേര്‍ കൂടി മരിച്ചു


ന്യുഡല്‍ഹി: കൊവിഡ് 19 ബാധിതരുടെ എണ്ണം ലോകത്ത് 5,863,079 ആയി. 360,192 പേര്‍ ഇതിനകം മരണമടഞ്ഞു. 2,566,939 പേര്‍ രോഗമുക്തി നേടിയപ്പോള്‍, 2,935,948 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 78,476 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 3,255 പേര്‍ കൂടി മരണമടഞ്ഞു. 

അമമരിക്കയില്‍ രോഗികളുടെ എണ്ണം 1,760,778 ആയി. 14,975 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആകെ 102,987 പേര്‍ മരണമടഞ്ഞു. 24 മണിക്കൂറിനുള്ളില്‍ 880 പേര്‍. രബസീലില്‍ 419,340 പേര്‍ രോഗികളായി. 25,945 പേര്‍ ിതിനകം മരണമടഞ്ഞു. ഇന്നു മാത്രം 248 പേര്‍. റഷ്യയില്‍ 379,051 രോഗബാധിതരുണ്ട്. 4,142 (174) ആണ് മരണനിരക്ക്. സ്‌പെയിനില്‍ 284,986 പേര്‍ രോഗികളായി. 27,119 (1) പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 269,127 രോഗികളും 37,837 (377) മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറ്റലിയില്‍ 231,732 രോഗികളും 33,142 (70 )മരണങ്ങളുമായി. ഫ്രാന്‍സിലിത് 186,238 ഉം 28,662 (66) ആണ്. ജര്‍മ്മനിയില്‍ 182,452 രോഗികളും 8,570 (37) മരണങ്ങളും.

തുര്‍ക്കിയെ പിന്തള്ളി രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാമതെത്തി. 165,386 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. വ്യാഴാഴ്ച മാത്രം 7,300 പേര്‍ക്ക് . 4,711 പേര്‍ ഇതിനകം മരണമടഞ്ഞു. ഇന്നു മാത്രം 177 പേര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക