Image

കാലവര്‍ഷം കേരളത്തിലേക്ക്: കേരളത്തില്‍ തിങ്കളാഴ്ചയോടെ മഴ തുടങ്ങുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം

Published on 28 May, 2020
കാലവര്‍ഷം കേരളത്തിലേക്ക്: കേരളത്തില്‍ തിങ്കളാഴ്ചയോടെ മഴ തുടങ്ങുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം


തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെത്താന്‍ സാധ്യത. സ്‌കൂള്‍ തുറക്കുന്ന ദിവസം കേരളത്തിലെത്തുക എന്ന പതിവ് തെറ്റിക്കാതെ കാലവര്‍ഷം തിങ്കളാഴ്ച കേരള തീരത്ത് എത്തും എന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രചവനം.

നേരത്തെ ജൂണ്‍ എട്ടിന് കാലവര്‍ഷം കേരളത്തില്‍ എത്തും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ ശനി-ഞായര്‍ ദിവസങ്ങളിലായി അറബിക്കടലില്‍ ഒമാന്‍ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാന്‍ സാധ്യതയുള്ള ഇരട്ടന്യൂനമര്‍ദ്ദങ്ങള്‍ കേരളത്തിലേക്ക് നേരത്തെ മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പുതിയ പ്രവചനം





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക