തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മില്‍മ കുടുംബത്തിന്റെ സംഭാവനയായ 1,04,50,024 രൂപ ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജുവിന് കൈമാറി. മില്‍മ ചെയര്മാന് പി എ ബാലന് മാസ്റ്റര്‍, തിരുവനന്തപുരം മേഖലായൂണിയന് ചെയര്മാന് കല്ലട രമേശ്, എറണാകുളം മേഖലാ യൂണിയന് ചെയര്മാന് ജോണ്‍ തെരുവത്ത്, മലബാര്‍ മേഖലായൂണിയന് ചെയര്മാന് കെ എസ് മണി, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.