Image

കൊറോണ വൈറസ് ആന്റിബോഡി പരിശോധനകള്‍ 50 % വരെ തെറ്റാകാന്‍ സാധ്യത: സിഡിസി

അജു ജോണ്‍ Published on 28 May, 2020
 കൊറോണ വൈറസ് ആന്റിബോഡി പരിശോധനകള്‍ 50 % വരെ തെറ്റാകാന്‍ സാധ്യത: സിഡിസി
കോവിഡ്-19വന്ന ശേഷം ഭേദപ്പെട്ടോ എന്ന് നിര്‍ണ്ണയിക്കുന്നതിനായുള്ള ആന്റിബോഡി പരിശോധനകള്‍ - 50 % വരെ തെറ്റായിരിക്കാമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍.

ആന്റിബോഡി ടെസ്റ്റുകള്‍ അഥവസീറോളജിക് ടെസ്റ്റുകള്‍അണുബാധക്കെതിരെ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി എത്രത്തോളം ഉണ്ടെന്ന് കണക്കാക്കുന്നതിന് ഉപയോഗിക്കുന്നു. പക്ഷേ ഈ ടെസ്റ്റുകള്‍ വേണ്ടത്ര കൃത്യത നല്‍കുന്നില്ല- സിഡിസി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍അറിയിച്ചു.

സ്‌കൂളുകള്‍, ഡോര്‍മിറ്ററികള്‍, അല്ലെങ്കില്‍ ജയിലുകള്‍പോലുള്ളക്രമീകരണങ്ങളില്‍ കഴിയുന്ന വ്യക്തികളെ ഗ്രൂപ്പു ചെയ്തുള്ള പഠനങ്ങള്‍ക്ക് സീറോളജിക് പരിശോധനാ ഫലങ്ങള്‍ ഉപയോഗിക്കരുത്. ജോലിയില്‍ ആരെയൊക്കെ തിരികെ പ്രവേശിപ്പിക്കണമെന്നു തീരുമാനിക്കാനും സീറോളജിക് പരിശോധനാ ഫലങ്ങള്‍ ഉപയോഗിക്കരുത്- സി.ഡി.സി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സാധാരണ ജനങ്ങളില്‍ വൈറസിന്റെ പകര്‍ച്ചാസ്വഭാവം എങ്ങനെ എന്ന് മനസിലാക്കുന്നതിനും അണുബാധയ്ക്ക് കൂടുതല്‍ അപകടസാധ്യതയുള്ള ഗ്രൂപ്പുകളെ തിരിച്ചറിയുന്നതിലും ഈ പരിശോധനകള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാന്‍ കഴിയും.

സജീവമായ സാര്‍സ് -കോവ് - 2 അണുബാധ പരിശോധനയ്ക്കുള്ള പ്രാഥമിക ഉപകരണമായി ഇവയെ ഉപയോഗിക്കാന്‍ സാധിക്കില്ലെങ്കിലും കോവിഡ് - 19 പാന്‍ഡെമിക് നിരീക്ഷിക്കുന്നതിനും അവയെപ്രതിരോധിക്കുന്നതിനും ഈ ടെസ്റ്റുകള്‍ സുപ്രധാനമാണ്. ഒരു വ്യക്തിയുടെ ശരീരത്തിന് രോഗപ്രതിരോധശേഷിയുണ്ടോയെന്ന് നിര്‍ണ്ണയിക്കാന്‍ ഇപ്പോള്‍ സീറോളജിക് ടെസ്റ്റുകള്‍ ഉപയോഗിക്കാന്‍ പാടില്ലെങ്കിലും, സാര്‍സ്-കോവ്-2 ബാധിച്ച ജനസംഖ്യയുടെ അനുപാതം നിര്‍ണ്ണയിക്കാനും രോഗപ്രതിരോധ ശേഷിയുള്ളവരെയും അപകട സാധ്യതയുള്ളവരുടെയും അനുപാതം നിര്‍ണയിക്കാനുംഈ പരിശോധനകള്‍ക്ക് കഴിയും.

പരിശോധനകള്‍ നടത്തുന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ ഏറ്റവും കൃത്യമായവ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും ആളുകളെ രണ്ടുതവണ പരിശോധിക്കേണ്ടതുണ്ടെന്നും സിഡിസി അറിയിച്ചു.

മിക്ക ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിലും,സാര്‍സ് -കോവ് - 2 ആന്റിബോഡിയുടെ വ്യാപനം 5% മുതല്‍ 25% വരെ കുറവായിരിക്കുമെന്നാണ് നിഗമനം. അതിനാല്‍ത്തനെ പല പരിശോധനകളിലും കൂടുതല്‍ തെറ്റായ പോസിറ്റീവ് ഫലങ്ങളും തെറ്റായ-നെഗറ്റീവ് ഫലങ്ങളും വന്നു ചേര്‍ന്നിട്ടുണ്ടാകാം-സി.ഡി.സി വ്യക്തമാക്കി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക