Image

ഈ വിവാഹത്തിന് എന്റെ മുന്‍കാമുകിമാരുടെ അനുഗ്രഹമുണ്ട്; റാണ പറയുന്നു

Published on 25 May, 2020
ഈ വിവാഹത്തിന് എന്റെ മുന്‍കാമുകിമാരുടെ അനുഗ്രഹമുണ്ട്; റാണ പറയുന്നു


തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി തെലുങ്ക് താരം റാണ ദ?ഗുബാട്ടി രം?ഗത്ത് വന്നത് ആരാധകര്‍ ആഘോഷമാക്കിയ വാര്‍ത്തയായിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ മിഹീക ബജാജ് ആണ് റാണയുടെ മനം കവര്‍ന്ന സുന്ദരി.  കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരുടെയും വിവാഹത്തിന് മുന്നോടിയായുള്ള റോക്ക ചടങ്ങുകള്‍ നടന്നത്. തന്റെ വിവാഹത്തിന് സുഹൃത്തുക്കളുടെയും ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും അനുഗ്രഹമുണ്ടെന്ന് റാണ പറഞ്ഞു.

ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു താരത്തിന്റെ പ്രതികരണം. അതിനിടെ നിര്‍മാതാവും നടിയും ടെലിവിഷന്‍ അവതാരകയുമായ ലക്ഷ്മി മാഞ്ചു ഒരു കുസൃതി ഒപ്പിച്ചു. റാണയുടെ വിവാഹത്തോട് മുന്‍കാമുകിമാര്‍ എങ്ങനെ പ്രതികരിച്ചു എന്നതായിരുന്നു ലക്ഷ്മിയുടെ ചോദ്യം. അതിന് റാണ പറഞ്ഞ ഉത്തരം ഇങ്ങനെ.

'എല്ലാവരും ആദ്യം ഞെട്ടുകയാണ് ചെയ്തത്. മുന്‍കാമുകിമാര്‍ എനിക്ക് ആശംസാ സന്ദേശങ്ങള്‍ അയക്കുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്തു. 
ഞാനും അതാണ് അവരില്‍ നിന്ന് ആഗ്രഹിച്ചിരുന്നത്. എനിക്കതില്‍ സന്തോഷമുണ്ട്''- റാണ പറഞ്ഞു. 

വിവാഹകാര്യം പറഞ്ഞപ്പോള്‍ ആദ്യം മിഹീകയ്ക്ക് ഷോക്കായിരുന്നു. പിന്നീടാണ് അവള്‍ സന്തോഷം പ്രകടിപ്പിച്ചത്. വീട്ടുകാരുടെ അവസ്ഥയും അതുതന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമായിരുന്നു ഇത്. ഇതാണ് വിവാഹത്തിനുളള ശരിയായ സമയം- റാണ ഇന്ത്യന്‍ എക്‌സ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക