Image

ഭർത്താവ് (ദീപ ബിബീഷ് നായർ)

Published on 25 May, 2020
ഭർത്താവ് (ദീപ ബിബീഷ് നായർ)
ജീവൻ്റെ പാതിയായ് മാറുന്നു ഭർത്താവ്
ജീവിക്കാൻ തുടങ്ങുന്നൊരാ വേളയിലും

താതൻ ചേർത്തു തന്നൊരാ കരപങ്കജം
തനിമയോടവൾ കാക്കുന്നു നിത്യവും

മംഗല്യച്ചരടിൽ തുടങ്ങുമാജീവിതം മംഗളമാകുവാൻ മനക്കോട്ട കെട്ടുന്നു

താലി കെട്ടിയ പൗരുഷമെന്നും താങ്ങും
തണലുമായി തനിക്കൊപ്പമെന്ന കനവിൽ

പിതാവിൻ കരുതൽ തേടുന്നവൾ
സുഹൃത്തിൻ്റെ കൂട്ടായ് കരുതുന്നവൾ

മനമൊന്നു പിടയുമ്പോൾ തലയൊന്ന്
ചായ്ക്കുവാനാമാറിന്നഭയം തേടുന്നവൾ

അവനിലൊരു പുത്രനെ കാണുന്നവൾ
അവനായി ജീവിതം തീർക്കുന്നവൾ

അമ്മവീടന്യമായ് മാറുന്നവൾക്കെന്നാൽ
സ്വന്തമായ് മാറ്റുന്നവൻ ഗേഹവും

നിറയാതെ നോക്കണമാമിഴിക്കോണുകൾ
നീ മാത്രമവളുടെ കുഞ്ഞു ലോകം.....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക