Image

സ്വപ്ന സഞ്ചാരി ( കവിത : ശ്രീകല ഭട്ടതിരിപ്പാട് )

Published on 24 May, 2020
സ്വപ്ന സഞ്ചാരി  ( കവിത : ശ്രീകല ഭട്ടതിരിപ്പാട് )


ഞാനൊരു യാത്രയിലാണ്
ഭാരമേറിയ ഭാണ്ഡവുമായി ,
സ്വപ്നങ്ങളുടെ ഭാണ്ഡവുമായി
അതു വളര മുഷിഞ്ഞതാണ്
കാലങ്ങളായി കൂടെയുള്ളതു കൊണ്ടാകാം
പിഞ്ഞിയിട്ടുമുണ്ട് ,
ചിലയിടങ്ങളില്‍

എന്റെ ധൈര്യമാണീ ഭാണ്ഡം..

ശൈശവത്തിലേ കരിഞ്ഞു പോയവ
പൊഴിഞ്ഞു പോയവ
എറിഞ്ഞു കളഞ്ഞവ

ശേഷിക്കുന്നതില്‍ ചിലത്
ഉറക്കം കെടുത്താറുണ്ട്
ചിരിക്കാനും കരയാനും
ഓര്‍മ്മിപ്പിക്കാറുണ്ട്
ചിലതൊക്കെ വീര്‍പ്പു മുട്ടിക്കാറുമുണ്ട്

എങ്കിലുമി ഭാണ്ഡം ഞാനുപേക്ഷിക്കില്ല,
ഈ ഭാണ്ഡമില്ലെങ്കില്‍
പിന്നെ
ഞാനുമില്ല..


( കോട്ടയം, കുമാരനല്ലൂര്‍ ദേവിവിലാസം ഹൈസ്കൂളിലെ അധ്യാപികയായ ശ്രീകല സൂര്യകാലടി മന ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ പത്നിയാണ്  )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക