Image

സൗദിയില്‍ കോവിഡ് ബാധിച്ചു പത്ത് വിദേശികള്‍ കൂടി മരിച്ചു

Published on 20 May, 2020
 സൗദിയില്‍ കോവിഡ് ബാധിച്ചു പത്ത് വിദേശികള്‍ കൂടി മരിച്ചു


റിയാദ്: കോവിഡ് ബാധിച്ചു സൗദി അറേബ്യയില്‍ പുതുതായി പത്ത് വിദേശികള്‍ കൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 339 ആയി. ബുധനാഴ്ച 1844 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടാനായത്. ഇതോടെ രാജ്യത്ത് രോഗമുക്തരുടെ എണ്ണം 33478 ആയി. ബുധനാഴ്ച മരണപ്പെട്ടവര്‍ 7 പേര്‍ ജിദ്ദയിലും മൂന്ന് പേര്‍ മക്കയിലുമാണ്. കോവിഡ് ബാധിതരുടെ എണ്ണം 62545 ആയതായും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ അല്‍ ആലി പറഞ്ഞു. നിലവില്‍ 28728 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

40 ശതമാനം സൗദി പൗരന്മാരിലാണ് പുതുതായി രോഗം ബാധിച്ചത്. ഇതുവരെ 636178 കോവിഡ് ടെസ്റ്റുകള്‍ നടന്നു. മക്കയില്‍ ഇതുവരെ 144 പേര്‍ മരിച്ചു.

പുതിയ രോഗികള്‍: റിയാദ് 815, ജിദ്ദ 315, മക്ക 306, മദീന 236, ദമാം 157, ഹൊഫൂഫ് 140, ദരിയ്യ 86, ഖതീഫ് 71, ജുബൈല്‍ 63, തായിഫ് 63, തബൂക് 49, ഖോബാര്‍ 42, ദഹ്‌റാന്‍ 34, ഹായില്‍ 33, ബുറൈദ 24, ശറൂറ 19, അല്‍ഹദ 17, അറാര്‍ 17,ഖമീസ് മുശൈത് 12, ഉംലജ് 12 എന്നിങ്ങനെയാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക