Image

അബുദാബിയില്‍ കൂടുതല്‍ മാളുകള്‍ തുറക്കുന്നു

Published on 18 May, 2020
അബുദാബിയില്‍ കൂടുതല്‍ മാളുകള്‍ തുറക്കുന്നു


അബുദാബി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ രണ്ട് ഷോപ്പിങ് മാളുകള്‍ക്കു കൂടി തുറന്നു പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി . ഇതനുസരിച്ച് അല്‍റാഹ മാള്‍ ഇന്നും മുഷ്‌റിഫ് മാള്‍ നാളെയുമാണ് പ്രവര്‍ത്തനം ആരംഭിക്കുക .ഉച്ചയ്ക്കു 12 മുതല്‍ രാത്രി 10 വരെയാണ് പ്രവൃത്തി സമയം. 60ന് മുകളില്‍ പ്രായമുള്ളവര്‍ക്കും പത്ത് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനമില്ല. മാളിലെ ഭക്ഷണശാലകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും .മുഷ്‌റിഫ് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റും ഫാര്‍മസികളും രാവിലെ 9 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. ഇറച്ചി, പച്ചക്കറി കടകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 7 വരെ പ്രവര്‍ത്തിക്കും....

നേരത്തേ അല്‍വഹ്ദ മാള്‍ , യാസ് മാള്‍, അല്‍ഐനിലെ അല്‍ജിമി മാള്‍ , എന്നിവ തുറന്നിരുന്നു. ഖാലിദിയ മാള്‍ അടുത്ത ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും .

സുരക്ഷിതമായ ഷോപ്പിങ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് യു എ ഇ അധികൃതരുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നു ലുലു ഗ്രൂപ്പ് ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫിസര്‍ വി നന്ദകുമാര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക