Image

ഒമാനിലെ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ആശുപത്രി വിട്ടു നല്‍കി.

ബിജു വെണ്ണിക്കുളം Published on 18 May, 2020
ഒമാനിലെ  സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ആശുപത്രി വിട്ടു നല്‍കി.
മസ്‌കത്ത്: ഒമാന്‍ സര്‍ക്കാറിെന്റ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ആശുപത്രി വിട്ടു നല്‍കി.  ഒമാന്‍ പൗരത്വമുള്ള പ്രവാസി മലയാളിയും. അല്‍ അദ്‌റാക് കണ്‍സ്ട്രക്ഷന്‍ കമ്പനി മാനേജിങ് ഡയറക്ടറായ കമാന്‍ഡര്‍  ഡോ. തോമസ് അലക്‌സാണ്ടറാണ് അല്‍ അമിറാത്തില്‍ നിര്‍മാണം പൂര്‍ത്തിയായ തന്റെ ആശുപത്രി ആരോഗ്യ വകുപ്പിന്  വിട്ടു നല്‍കിയത്. 

ഒമാന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിയന്ത്രണത്തിലുള്ള
ആശുപത്രിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഒമാന്‍ ആരോഗ്യ വകുപ്പ് മന്ത്രി
അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍  സൈദി നിര്‍വഹിച്ചു.  ആരോഗ്യ വകുപ്പിലെ വിവിധ ഉന്നത ഉദ്യോഗസ്ഥന്മാരും ചടങ്ങില്‍ പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിലെ അടൂര്‍ സ്വദേശിയായ  ഡോ. തോമസ് അലക്‌സാണ്ടറാണ് 68 കിടക്കകളുള്ള ആഡ് ലൈഫ് ആശുപത്രിയണ് സര്‍ക്കാരിന് വിട്ടുകൊടുത്തത്.  
 ഒമാനില്‍ ജീവകാരുണ്യ മേഖലയില്‍ സജീവ പങ്കാളിത്തം വഹിക്കുന്ന കമാന്‍ഡര്‍ ഡോ. തോമസ് അലക്സാണ്ടര്‍ കേരളത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ടൂറിസം ഡെവലപ്‌മെന്റ് പ്രോജക്ടും നടത്തുന്നുണ്ട്. 


ഒമാനിലെ  സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ആശുപത്രി വിട്ടു നല്‍കി.  ഒമാനിലെ  സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് ആശുപത്രി വിട്ടു നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക