Image

ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)

Published on 15 May, 2020
ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)
എയർ ഇന്ത്യ കൊച്ചിയിലേക്ക് ആഭ്യന്ത വിമാന സർവീസ് ആരംഭിക്കുന്നതിനു ബുക്കിംഗ് തുടങ്ങി.  കൂടുതൽ ഇളവുകളോടെ നാലാം ഘട്ട ലോക്ഡൌൺ തുടങ്ങുന്നതിന്റെ മുന്നോടിയായാണ് ഈ നടപടി. അതോടൊപ്പം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരികെയുമുള്ള രാജധാനി എക്സ്പ്രസ് സർവീസ് ആരംഭിച്ചു. കേരളത്തിൽ ബസ് സർവീസ് തുടങ്ങാനും തീരുമാനമായി.

ആദ്യത്തെ സ്പെഷ്യൽ രാജധാനി എക്സ്പ്രസ് ട്രെയിൻ വെള്ളിയാഴ്ച്ച വെളുപ്പിനു തിരുവന്തപുരത്തെത്തി വൈകിട്ട് യാത്രക്കാരുമായി ഡൽഹി യിലേക്കു മടങ്ങി. കേരളത്തിൽ എറണാകുളത്തും കോഴിക്കോടും മാത്രം  സ്റ്റോപ്പുള്ള ഈ ട്രെയിൻ കേരളത്തിന് പുറത്തുള്ള അഞ്ചു സ്റ്റോപ്പുകളിൽ  യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും. .

എട്ടു സംസ്ഥാനങ്ങളിലൂടെ 3419 കിമീ. സഞ്ചരിക്കുന്ന  ഇന്ത്യയിലെ ലോൻഗസ്റ് രാജധാനി എക്സ്പ്രസ് ആണ് തിരുവനന്തപുരത്തെത്തി മടങ്ങിയത്. കഴിഞ്ഞ വർഷം സുവർണ ജൂബിലി ആഘോഷിച്ച രാജധാനി, സംസ്ഥാന തലസ്ഥാനങ്ങളെ  രാജ്യ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രസ്റ്റീജ് ട്രെയിൻ ആണ്. 24 എണ്ണം ഓടുന്നു.

ഇരുപതിനായിരം ട്രെയിനുകൾ പ്രതിദിനം 23 ദശലക്ഷം യാത്രക്കാരുമായി 7321 സ്റേഷനുകളിലൂടെ കടന്നു പോകുന്ന ലോകത്തിലെ ഏറ്റവും വലിയ റെയിൽ ശൃംഘലയാണ് ഇന്ത്യയുടേത്. തന്മൂലം റെയിൽ ഗതാഗതം മുടങ്ങിയാൽ  രാജ്യം തന്നെ സ്തംഭിച്ച സ്ഥിതിയാകും. അതിനാണ് ഇപ്പോൾ മാറ്റം വന്നത്.

പൂർണമായി എയർ കണ്ടീഷൻ ചെയ്ത രാജധാനിയിൽ സ്‌പെഷ്യൽ ട്രിപ്പിന് ടിക്കറ്റ് നിരക്കും  കൂടുതലാണ്. ഡൽഹി-തിരുവനന്തപുരം റൂട്ടിൽ ഫസ്റ്റ് ക്ലാസിനു 8500, സെക്കൻഡ് എസിക്ക്  4625,  തേർഡ് എസിക്ക് 3365, സീനിയർ പൗരന്മാർക്കു കൺസഷൻ ഇല്ല, ഭക്ഷണത്തിനു വേറെ പണം കൊടുക്കണം.  സാധാരണ രാജധാനിയിൽ ഭക്ഷണം ഉൾപ്പെടിയാണ് ടിക്കറ്റ് നിരക്ക്.

ആഴ്ചയിൽ ആറു രാജധാനി ട്രെയിനുകളാണ്  കേരളത്തിലേക്കും  ഡൽഹിയിലേക്കും ഓടിക്കുക. ഡൽഹിയിൽ നിന്ന് ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലും തിരുവനന്തപുരത്ത് നിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങ
ളിലും  സർവീസ് ഉണ്ടാകും.

ബസുകൾ ഓടത്തക്കവിധം കേരളത്തിൽ ടിക്കറ്റ് നിരക്കു വർധ്ധിപ്പിക്കാനും തീരുമാനമായി. സാമൂഹ്യ അകലം പാലിച്ച് യാത്രക്കാരെ പരിമിതപ്പെടുത്തി ബസ് ഓടിക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടം  നികത്തിക്കൊടുക്കാനാണ് ടിക്കറ്റ് ചാർജ് വർധിപ്പിക്കുന്നത്. കൊറോണക്കാലത്തേക്കു മാത്രമേ ഈ വർധന പ്രാബല്യത്തിൽ ഉണ്ടാവൂ.

ഹരിയാനയിൽ ഇതിനകം ബസ് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. മുപ്പതു പേരെ വീതമാണ് അവിടെ ബസിൽ കയറ്റുന്നത്. നാലാം ലോക് ഡൌൺ കാലത്ത് ആരോഗ്യ നിബന്ധനകളോടെ ഓട്ടോ ടാക്സി കാറുകൾ അനുവദി
ക്കാനും തീരുമാനിച്ചിട്ടുണ്ട്.

മൂന്നാം ലോക് ഡൌൺ അവസാനിച്ച ശേഷം  മെയ് 19  മുതൽ  ജൂൺ 22 വരെയുള്ള ഷെഡ്യൂളുകൾക്കാണ്  എയർ ഇന്ത്യ തുടക്കം കുറിച്ചിട്ടുള്ളത്. മെയ് 19  മുതൽ 22 വരെ ചെന്നൈ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കും കൊച്ചിയിൽ നിന്നുമുള്ള സർവീസുകൾ ഇങ്ങിനെയാണ്‌:
 
മെയ് 19 കൊച്ചി-ചെന്നൈ, രാത്രി 9
മെയ് 20 മുംബൈ-കൊച്ചി, രാവിലെ 4.45
മെയ് 20 കൊച്ചി-മുംബൈ രാവിലെ 8.15
മെയ് 21 കൊച്ചി-മുംബൈ  വെളുപ്പിന് 1
മെയ് 22 ഡൽഹി-കൊച്ചി  രാവിലെ 9.40
മെയ് 22 കൊച്ചി-മുംബൈ ഉച്ചക്ക്‌ 2
മെയ് 25 ഡൽഹി-കൊച്ചി  രാവിലെ 5.45
മെയ് 25 കൊച്ചി-ഡൽഹി  രാവിലെ 10
മെയ് 25 ഡൽഹി-കൊച്ചി  രാത്രി 7.10
മെയ് 25 കൊച്ചി-ഡൽഹി രാത്രി 11.30

ഇന്ത്യയാകെ   പരന്നൊഴുകിയ കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിൽ എത്തിക്കാനുള്ള ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ ഓടിച്ചുകൊണ്ടാണ് റെയിൽ സ്തംഭനത്തിനു മെയ് ഒന്നിന് വിരാമം കുറിച്ചത്. ഇതുവരെ 800 ട്രെയിനുകളിലായി പത്തുലക്ഷം പേരെ ജന്മ നാടുകളിൽ എത്തിച്ചു.

തിങ്കളാഴ്ച്ച മുതൽ 1200 പേർക്ക് പകരം 1700 പേർക്ക് പോകത്തക്കവിധം കോച്ചുകളുടെ എണ്ണം കൂട്ടും. ഇതുവരെ നോൺ സ്റ്റോപ്പ് ആയാണ് ഈ ട്രെയിനുകൾ ഓടിച്ചിരുന്നത്, എന്നാൽ മേലിൽ ഓരോ സംസ്ഥാനത്തും മൂന്ന് സ്റ്റോപ്പുകൾ അനുവദിക്കും.

വിദേശങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വന്ദേ ഭാരത് മിഷൻ ഒന്നാംഘട്ടത്തിൽ 12 രാജ്യങ്ങളിൽ നിന്നായി 64  ഫ്ലൈറ്റിൽ 15,000  പേരെ തിരികെ  കൊണ്ടുവന്നിട്ടുണ്ട്. ഇവരിൽ 12,000 പേർ  ഗൾഫ് നാടുകളിൽ നിന്നായിരുന്നു. ഗൾഫിൽ നിന്നുകേരളത്തിലേക്കുള്ള അവസാനത്തെ ഫ്ലൈറ്റ് സൗദിയിലെ ജിദ്ദയിൽ നിന്നുവ്യാഴാഴ്ച്ച രാത്രി 149  യാത്രക്കാരുമായി കൊച്ചിയിൽ ഇറങ്ങി.

രണ്ടാമത്തെ  ഘട്ടം മെയ് 16ന് ശനിയാഴ്ച തുടങ്ങും. ഇൻഡോനേഷ്യ, തായ്‌ലാൻഡ് , ഓസ്‌ട്രേലിയ, ഇറ്റലി ഫ്രാൻസ്, ജർമ്മനി,  അയർലൻഡ്, കാനഡ, ജപ്പാൻ, നൈജീരിയ, കസാക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ, ബെലാറസ്, ജോർജിയ, താജികിസ്താൻ, അർമീനിയ എന്നിവിടങ്ങളിൽ നിന്നാണ് ആളുകൾ എത്തുക.

മെയ് 19  മുതൽ എമിരേറ്റ്സ് എയർലൈൻസ്  ഒമ്പതു യൂറോപ്യൻ നഗരങ്ങളിലേക്ക് സവിസ് ആരംഭിക്കുന്നുണ്ട്. ലണ്ടൻ, റോമ, പാരീസ് എന്നിവിടങ്ങളിൽ നിന്ന് വന്ദേ ഭാരത് മിഷൻ പ്രകാരം എയർ ഇൻഡ്യയും സർവീസ് നടത്തും. 

പല സർവീസുകളും കൊച്ചി വരെ നീളും. 19 നു ലണ്ടൺ ഹീത്രൊ, പാരീസ്  വിമാനങ്ങൾ  ബാംഗ്ളൂർ വഴി കൊച്ചിയിലെത്തും.  ഇതാദ്യമാണ്    യുകെ,  യൂറോപ് യാത്രാവിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യുന്നത്. അവിടത്തെ മലയാളികൾ ദശാബ്ദങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒന്ന്.


ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)ലോങ്ങസ്ററ് രാജധാനി എത്തി; എയർ ഇന്ത്യ കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നു (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക