Image

ഇന്ത്യന്‍ സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് പുനരാരംഭിക്കുന്നു

Published on 13 May, 2020
 ഇന്ത്യന്‍ സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് പുനരാരംഭിക്കുന്നു

കുവൈത്ത് സിറ്റി : ഖത്തര്‍ എയര്‍വേസ് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിമാനസര്‍വീസുകള്‍ മേയ് 17 മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേസ് തുടങ്ങുന്നത്.

തുടക്കത്തില്‍ 25 ശതമാനം ആഭ്യന്തര വിമാനസര്‍വീസുകളാണ് ഇന്ത്യ തുടങ്ങുന്നത്. ഇന്ത്യയിലേക്ക് നിര്‍ത്തിവച്ച സര്‍വീസുകള്‍ മേയ് മാസത്തില്‍ തന്നെ പുനരാംരംഭിക്കുമെന്ന് ഖത്തര്‍ എയര്‍വേസ് ട്വിറ്ററില്‍ അറിയിച്ചു. സര്‍വീസുകള്‍ മെയ് 26 മുതല്‍ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കുവൈത്തില്‍ നിന്നുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക