Image

 പുതിയ ഹോട്ട് സ്പോട്ട് ഇല്ലിനോയി; ഇന്നലെ മാത്രം 1,114 രോഗികൾ (ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 13 May, 2020
 പുതിയ ഹോട്ട് സ്പോട്ട് ഇല്ലിനോയി; ഇന്നലെ മാത്രം 1,114 രോഗികൾ (ഫ്രാൻസിസ് തടത്തിൽ)
ന്യൂജേഴ്‌സി: രാജ്യത്തെ അടുത്ത ഹോട്ട് സ്‌പോട്ട് ഇല്ലിനോയി ആയി മാറുമോ? ഇപ്പോഴത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇല്ലിനോയി മറ്റൊരു ന്യൂയോര്‍ക്കിനെയോ ന്യൂജേഴ്‌സിയെ പോലെയോ ഒക്കെ ആയേക്കാമെന്നാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇല്ലിനോയിയില്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുക ഇല്ലിനോയിയില്‍ ആയിരിക്കും. ഇന്നലെ 147 പേര് മരിച്ച ഇവിടെയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായത് --4,114 പേര്‍.

കൂടുതല്‍ രോഗിക
ളുള്ള മൂന്നാമത്തെ സ്റ്റേറ്റ് ആയി മാറി ഇല്ലിനോയി.  ആകെ 83,023 കൊറോണ രോഗബാതിര്‍. ഇതില്‍ 70,644 പേരും ഇപ്പോഴും ചികിത്സയില്‍. സ്റ്റേറ്റില്‍  3,642 പേര്‍ മരിച്ചു. 4.72 ലക്ഷം ആളുകളില്‍ ടെസ്റ്റിംഗ് നടത്തി. ഓരോ മില്യണ്‍ ആളുകളില്‍ പ്രതിശീര്‍ഷ മരണം 284 ലും പ്രതിശീര്‍ഷ രോഗബാധിതര്‍ 6,655 പേരുമാണ്.

മരണനിരക്കും രോഗികളുടെ എണ്ണവും കുറഞ്ഞു വരുന്ന ന്യൂയോര്‍ക്ക് തന്നെയാണ് ഇപ്പോഴും ആകെ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. ന്യൂയോര്‍ക്കില്‍ ആകെ മരണം 27,175 ആയി . ഇന്നലെ  മരണം വെറും 195 ആയിരുന്നു.  രോഗബാധിതരുടെ എണ്ണം 3.48 ലക്ഷം കടന്നു.

ഇന്നലെ  1,504 പുതിയ രോഗികളാണുണ്ടായത്. അകെ രോഗബാധിതരില്‍ 2.63 ലക്ഷം പേരും ഇപ്പോഴും ചികിത്സയിലാണ്. ന്യൂയോര്‍ക്കില്‍ ആണ് ഏറ്റവും കൂടുതല്‍ പേരില്‍ ടെസ്റ്റിംഗ് നടത്തിയത്. 10.36 ലക്ഷം പേര്‍.

ഇന്നലെ ഏറ്റവും കൂടിയ മരണനിരക്ക് രേഖപ്പെടുത്തിയ ന്യൂജേഴ്‌സിയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ഇന്നലെ   മരണം 200 ആയിരുന്നെങ്കിലും രോഗികളുടെ എണ്ണം 942 ആയിരുന്നു. ന്യൂജേഴ്‌സിയില്‍ ആകെ മരണം 9,560. ആകെയുള്ള 1.42 ലക്ഷം രോഗബാധിതരില്‍ 1.29 ലക്ഷം പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരാണ്.

കാലിഫോര്‍ണിയയിലാണ് ഇന്നലെ രണ്ടാമത് ഏറ്റവും കൂടുല്‍ രോഗികള്‍ ഉണ്ടായത് - 1,735.  മാസച്ചുസെറ്റ്‌സിനു പിന്നിലായി ആകെ രോഗികളുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് കാലിഫോര്‍ണിയ. രോഗികളുടെ എണ്ണം 70,938 ആണ്. ഇതില്‍ 56,374 പേര്‍ ചികിത്സയിലാണ്. മസാച്ചുസെറ്റ്‌സില്‍ ആകെ രോഗികളുടെ എണ്ണം 79,338. ഇതില്‍ 52,043 പേര്‍ നിലവില്‍ ചികിത്സയിലാണ്.

കാലിഫോര്‍ണിയയിലാണ് ന്യൂയോര്‍ക്ക് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റിംഗ് നടന്നത്. അവിടെ 10.36 ലക്ഷം ആളുകളില്‍ ടെസ്റ്റിംഗ് നടത്തി.

മസച്ചുസെറ്റ്‌സില്‍ 4.01 ലക്ഷം ആളുകളില്‍ ടെസ്റ്റിംഗ് നടത്തി. ഇവിടെ ഇന്നലെ 33 പേര് മാത്രമാണ് മരിച്ചത്. പുതിയ രോഗികള്‍ 870. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഇന്നലെ 98 പേര് മരിച്ചു.

ടെക്‌സാസ്, പെന്‍സില്‍വാനിയ, ഫ്‌ളോറിഡ, മിനിസോട്ട, വിര്‍ജീനിയ, ജോര്‍ജിയ , മെരിലാന്‍ഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ പുതിയ രോഗികള്‍ ഉണ്ടാകുന്നുണ്ട്.

ടെക്‌സാസില്‍ ഇന്നലെ മരണം 26 ആയിരുന്നുവെങ്കിലും 1,011 പുതിയ രോഗികളുണ്ടായി. ഇവിടെ ആകെ രോഗികളുടെ എണ്ണം 42,000 ത്തിനടുക്കുകയാണ്. മരണ നിരക്ക് ആയിരം കടന്ന ഇവിടെ നിലവില്‍ 16,436 പുതിയ കേസുകളുണ്ട്. 5 ലക്ഷത്തിലധികമാളുകളില്‍ ടെസ്റ്റിംഗും നടത്തി.

ഇല്ലിനോയിസിനെപ്പോലെ തന്നെ മറ്റൊരു ഹോട്ട്‌സ്‌പോട്ട് ആണ് പെന്‍സില്‍വാനിയ. ഇന്നലെ 77 പേര് മരിച്ച ഇവിടെ അതിവേഗമാണ് മരണ സംഖ്യ 4000 ത്തോടടുക്കുന്നത്. 61,500 രോഗികളുള്ള ഇവിടെ ഇന്നലെ 896 പുതിയ രോഗികള്‍ മാത്രമാണുണ്ടായത് 3.05 ലക്ഷം പേരില്‍ ടെസ്റ്റിംഗ് നടത്തിയിട്ടുണ്ട്.

ജോര്‍ജിയയില്‍ ഇന്നലെ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും വര്‍ധനയുണ്ടായി. 50 പേര് മരിച്ചു. 846 പുതിയ രോഗികളുമുണ്ടായി.

ഫ്‌ളോറിഡയില്‍ 47 പേര് മരിക്കുകയും 917 പുതിയ രോഗികളുണ്ടാകുകയും ചെയ്തു. അവിടെ ആകെ മരണനിരക്ക് 1500-നോട് അടക്കുകയാണ്.

ഇന്‍ഡ്യാനയില്‍ 38 പേര് മരിക്കുകയും 500 പുതിയ രോഗികളുണ്ടാകുകയും ചെയ്തു. ആകെ മരണസംഖ്യ 1550 കടന്നു.

മിഷിഗണിലും ലൂയിസിയാനയിലും കണെക്ടിക്റ്റിലും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. മിഷിഗണില്‍ ഇന്നലെ 91 പേര് മരിച്ചെങ്കിലും 469 പുതിയ രോഗികള്‍ മാത്രമാണുള്ളത് . ഇവിടെ ആകെ മരണസംഖ്യ 4,674 ആയി. ആകെ 48,021 കൊറോണരോഗബാധിതര്‍ ഉണ്ട്.

വിര്‍ജിനിയയില്‍ 41 മരണവും 781 പുതിയ രോഗികളുമുണ്ടായി. ഇവിടെയും രോഗ വ്യാപ്തി കൂടിവരികയാണ്. ലൂയിസിയാനയില്‍ ഇന്നലെ ആകെ മരണം 39 ആയിരുന്നു. പുതിയ രോഗികള്‍ 235 മാത്രമായിരുന്നു. എന്നാല്‍ അവിടെ ആകെ മരണം 2347 ആയി.

ഇന്നലെ 22 പേര്‍ കൂടി മരിച്ചതോടെ കൊളറാഡോയില്‍ ആകെ മരണസംഖ്യ 1000 കടന്നു. ഇതോടെ രാജ്യത്തെ 16 സ്റ്റേറ്റുകളില്‍ മരണസംഖ്യ 1000 കടന്നു.

അമേരിക്കയില്‍ മരണം ആദ്യം റിപ്പോര്‍ട് ചെയ്ത വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ ഇപ്പോള്‍ ശാന്തതയിലാണെങ്കിലും അകെ മരണസംഖ്യ 1000 അടുക്കുകയാണ്.

ന്യു യോര്‍ക്കിലും ന്യു ജെഴ്‌സിയിലുമാണ് ഏറ്റവും കൂടുതല്‍ മരണം. 5000 കടന്ന മസചുസെറ്റ്‌സ് പിന്നാലെയുണ്ട്. മിഷിഗണ്‍ 4000 കടന്നു. പെന്‍സില്‍വാനിയ, ഇല്ലിനോയി, കണക്ടിക്കട്ട് എന്നീ സ്റ്റേറ്റുകളില്‍ 3000 കടന്നു. കാലിഫോര്‍ണിയ 3000 തോടടുക്കുകയാണ്. ലൂയിസിയാനയില്‍ 2000 കവിഞ്ഞു. ഫ്‌ളോറിഡ, ടെക്‌സസ്, ഇന്‍ഡിയാന, ഒഹായോ, ജോര്‍ജിയ, കൊളറാഡോ, മെരിലാന്‍ഡ്, തുടങ്ങിയ സ്റ്റേറ്റുകളിലും മരണസംഖ്യ 1000 കടന്നു 

 പുതിയ ഹോട്ട് സ്പോട്ട് ഇല്ലിനോയി; ഇന്നലെ മാത്രം 1,114 രോഗികൾ (ഫ്രാൻസിസ് തടത്തിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക