Image

ബോസ്റ്റണില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞ അനൂജ് കുമാറിന്റെ സംസ്‌കാരം ബുധനാഴ്ച

Published on 12 May, 2020
ബോസ്റ്റണില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞ അനൂജ് കുമാറിന്റെ സംസ്‌കാരം ബുധനാഴ്ച

ബോസ്റ്റണ്‍: കൊറോണ വൈറസ് ബാധിച്ചു ചികിത്സയിയിലിരിക്കെ മരണത്തിനു കീഴടങ്ങിയ പ്രിയ സഹോദരന്‍ അനുജ് കുമാറിന് ബ്രിട്ടീഷ് സമൂഹത്തിന്റെ ശ്രദ്ധാഞ്ജലി. കോവിഡ് വ്യാപന പ്രതിസന്ധിയിലൂടെ ലോകം കടന്നു പോകുന്‌പോള്‍ കര്‍മ്മ രംഗത്ത് മാതൃകാപരമായ സേവനങ്ങള്‍ നടത്തുന്നതിനിടെ മണ്‍മറഞ്ഞ അനുജ് കുമാറിന്റെ മരണാന്തര കര്‍മങ്ങളും സംസ്‌കാര ചടങ്ങുകളും മേയ് 13 ബുധനാഴ്ച 11.30 മുതല്‍ ബോസ്റ്റണ്‍ ക്രിമറ്റോറിയത്തില്‍ നടക്കും.

അനുജ് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം പ്രിയ സഹോദന്റെ വേര്‍പാടില്‍ ആദര സൂചകമായി *നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരള ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഹിന്ദു കള്‍ച്ചറല്‍ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മേയ് 12 ചൊവ്വാഴ്ച വൈകിട്ട് 7.30 മുതല്‍ പ്രത്യേക പ്രാര്‍ഥനയും സ്മരണാഞ്ജലിയുമായി യുകെ സമൂഹം ഒത്തുചേരുന്നു.

ഈ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുള്ള സൂം ലിങ്കിനും മറ്റു വിവരങ്ങള്‍ക്കും ബന്ധപ്പെടുക

രാജു 07533055833
അഭിലാഷ് ബാബു 07429832168


റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക