Image

ലോക്ഡൗണ്‍: അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മാറിയതോടെ രോഗങ്ങളും കുറഞ്ഞു

Published on 11 May, 2020
ലോക്ഡൗണ്‍: അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മാറിയതോടെ രോഗങ്ങളും കുറഞ്ഞു
ലോക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആന്റിബയോട്ടിക് മരുന്ന് ഉപയോഗം പകുതിയിലേറെ കുറഞ്ഞു. നേരത്തേ ആകെ വില്‍ക്കുന്ന മരുന്നില്‍ 50 ശതമാനത്തിലേറെ ആന്റിബയോട്ടിക്കുകളായിരുന്നു; എന്നാല്‍ ലോക്ഡൗണില്‍ ഇത് 25 ശതമാനത്തിനു താഴെയായി.

ഉദരരോഗ മരുന്നുകളുടെ വില്‍പനയും ഏറെ കുറഞ്ഞു. ലോക്ഡൗണിനു മുന്‍പ്, 15 % വില്‍പന ഈ വിഭാഗത്തിലായിരുന്നു.

അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ മാറിയതോടെ അണുബാധകളും ഉദരരോഗങ്ങളും കുറഞ്ഞെന്ന് ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റിന്റെ ഗവേഷണ വിഭാഗമായ അവാക്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയതലത്തില്‍ ഏപ്രിലില്‍ ആകെ മരുന്നു വില്‍പനയില്‍ 20 % കുറവുണ്ടായി.

വായുവിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കാന്‍ വീട്ടിലിരിപ്പിനായി. മാസ്ക് പോലുള്ള പ്രതിരോധമാര്‍ഗങ്ങളും ആന്റിബയോട്ടിക് വില്‍പന കുറച്ചു. ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ ഇന്ത്യയില്‍ ആന്റിബയോട്ടിക് വില്‍പന 41% ഇടിഞ്ഞെന്ന് അവാക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരേന്ത്യയില്‍നിന്നു കേരളത്തിലേക്കുള്ള മരുന്നുവരവ് പൂര്‍വസ്ഥിതിയിലായിട്ടില്ല. എങ്കിലും ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ മരുന്നുക്ഷാമമില്ലെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക