Image

ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു

Published on 10 May, 2020
 ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു


കുവൈത്ത്: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍, പ്രവാസികള്‍ക്കായി അബാസിയയിലും മഹ്ബൂളയിലും ഓവര്‍സീസ് എന്‍സിപി കുവൈറ്റ് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു.

ദേശീയ പ്രസിഡന്റ് ബാബു ഫ്രാന്‍സീസ്, ട്രഷറര്‍ രവീന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗം ജോഫി മുട്ടത്ത് എന്നിവര്‍ അബാസിയയിലും സാമൂഹ്യ സേവന വിഭാഗം കണ്‍വീനര്‍ സുരജ് പോണത്ത്, സെയ്തുള്ള ഖാന്‍ എന്നിവര്‍ മഹ്ബൂളയിലും കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

ഏപ്രില്‍ ആദ്യവാരം മുതല്‍ പ്രവര്‍ത്തിക്കുന്ന ഒഎന്‍സിപി കുവൈറ്റിന്റെ ഹെല്‍പ്പ് ഡെസ്‌ക് വഴി കോവിഡ് വ്യാപന പശ്ചാത്തലത്തില്‍, പ്രവാസികള്‍ക്കായി വിവിധ സേവനങ്ങളും സഹായങ്ങളും നല്‍കി വരുന്നതായി ഒഎന്‍സിപി. കുവൈറ്റ് അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക