Image

പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോള്‍ ആരും ഇല്ല, വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോള്‍ സര്‍ക്കാരും ഇല്ല;അഷ്റഫ് താമരശേരി

Published on 07 May, 2020
പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോള്‍ ആരും ഇല്ല, വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോള്‍ സര്‍ക്കാരും ഇല്ല;അഷ്റഫ് താമരശേരി

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് തിരികെ എത്തുന്ന പ്രവാസികൾ വിമാന ടിക്കറ്റിനുള്ള ചാർജ് സ്വന്തം  കൈയിൽ നിന്ന് നൽകണമെന്ന തീരുമാനത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.


 പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണെന്ന വിമര്‍ശനവും സൗജന്യമായി പ്രവാസികളെ നാട്ടിലെത്തിക്കാനുളള ക്രമീകരണം ഒരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഗള്‍ഫിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ അഷ്റഫ് താമരശേരി. 


അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദാരിദ്രത്തിന്റെയും,വിശപ്പിന്റെയും ഒരു കാലഘട്ടം നമ്മുടെ രാജ്യത്തുണ്ടായിരുന്നു.


ജീവിതസാഹചര്യങ്ങള്‍ മൂലം ഞങ്ങള്‍ക്ക് നാടുവിടേണ്ടി വന്നു. അങ്ങനെ വിദേശത്ത് പ്രവാസം അനുഭവിക്കുന്നവര്‍ ഞങ്ങള്‍ പ്രവാസികളായി.


പത്തേമാരിയെന്നും ഉരുവെന്നും ലോഞ്ചെന്നും വിളിപ്പേരുള്ള കൂറ്റന്‍ തോണിയായ 'ലാഞ്ചില്‍ കയറി നാടു വിടുമ്ബോള്‍ അക്കരെയെത്തുമോ എന്ന് പോലും ഉറപ്പില്ലാതെയാണ് ഞങ്ങളുടെ പൂര്‍വ്വികര്‍ ആദ്യമായി ഇവിടെ വന്നത്


സ്വപ്നഭൂമിയായ, കേട്ടുകേള്‍വി മാത്രമുളള അറബിനാട്ടിലേക്കുളള അവരുടെ യാത്ര ദുരിതം നിറഞ്ഞത് തന്നെയായിരുന്നു.

അവിടെ നിന്ന് തുടങ്ങിയ അദ്ധ്വാനത്തിന്റെയും, എല്ല് മുറിഞ്ഞ് കഷ്ടപ്പെട്ടതിന്റെയും, ചോര നീരാക്കി ഉണ്ടാക്കിയതിന്റെ ബാക്കി പത്രമാണ് ഇന്ന് നമ്മുടെ നാട് അനുഭവിക്കുന്ന സകല സുഖ സൗകര്യങ്ങളുടെ അടിസ്ഥാനം


പ്രവാസികള്‍ എന്തായിരുന്നൂ, പ്രവാസി എങ്ങനെയാണ് ജീവിച്ചതെന്ന് ആരും ചിന്തിച്ചില്ല

പ്രവാസികളുടെ കഷ്ടപ്പാടിലൂടെ നമ്മുടെ നാടിന് കിട്ടിയ സൗഭാഗ്യങ്ങള്‍ എന്തൊക്കെയാണ്.


ഇന്ന് കേരളത്തില്‍ കാണുന്ന നല്ല സ്‌കൂളുകള്‍ക്ക് കാരണം പ്രവാസി

നല്ല കോളേജുകള്‍ക്ക് കാരണം പ്രവാസി

വലിയ ആശുപത്രികള്‍ വരാന്‍ കാരണം പ്രവാസി

വിമാനത്താവളങ്ങള്‍ വരാന്‍ കാരണം പ്രവാസി.

വിനോദ സഞ്ചാര മേഖലകളിലെ വികസനത്തിന് കാരണം പ്രവാസി

സ്മാര്‍ട്ട് സിറ്റി വരാന്‍ കാരണം പ്രവാസി

ബഹുനില കെട്ടിടങ്ങള്‍ വരാന്‍ കാരണം പ്രവാസി

വലിയ ഷോപ്പിംഗ് മാളുകള്‍ വരാന്‍ കാരണം പ്രവാസി.

വ്യവസായസംരംഭങ്ങള്‍ വരാന്‍ കാരണം പ്രവാസി.


ലോകത്ത് ഇന്‍ഡ്യക്കാരുടെ പ്രശസ്തി ഉയര്‍ത്താന്‍ കാരണം പ്രവാസി

ആരാധനാലയങ്ങള്‍ ഉയരാനും വളരാനും കാരണം പ്രവാസി.


നാട്ടില്‍ പ്രളയം വന്നാല്‍ പ്രവാസിയുടെ സഹായം വേണം

ഇലക്ഷന്‍ വന്നാല്‍ എല്ലാ പാര്‍ട്ടികാര്‍ക്കും പ്രവാസിയെ വേണം

പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ ചാര്‍ട്ട് ചെയ്ത് വിമാനത്തില്‍ പ്രവാസി വരണം.


സുനാമി വന്നാല്‍ പ്രവാസിയുടെ സഹായം വേണം

ഓഖി ദുരന്തം ഉണ്ടായാല്‍ പ്രവാസിയുടെ സഹായം വേണം.

അങ്ങനെ നാടിന് വേണ്ടതും വേണ്ടാത്തതുമായ എല്ലാ കാര്യത്തിനും പ്രവാസിയുണ്ടായിരുന്നു.


പ്രവാസിക്ക് ഒരു ആവശ്യം വന്നപ്പോള്‍ ആരും ഇല്ല. കടം മേടിച്ചും നാടിന് ഒരു ആവശ്യ വന്നപ്പോള്‍ ചോദിക്കാതെ സഹായം ചെയ്ത പ്രവാസിക്ക്, വിമാനയാത്രക്ക് കാശില്ലാതെ വന്നപ്പോള്‍ സര്‍ക്കാരും ഇല്ല, ആരും ഇല്ല, ഇതിനെ നന്ദിക്കേട് എന്നല്ലാതെ എന്ത് പേരിട്ട് വിളിക്കും.


ഓര്‍ക്കുക അധികാരികളെ ഓരോ പ്രവാസിയുടെയും കഷ്ടപ്പാടിന്റെ, വിയര്‍പ്പിന്റെയും ഗന്ധം നമ്മുടെ നാടിന്റെ വികസനത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്.


ദു:ഖവും സന്തോഷവും സ്വപ്നവും വീഴ്ചയും പ്രതീക്ഷകളും കൈമുതലായിട്ടുളളവരാണ് ഞങ്ങള്‍.


സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് ജ്വാലയാവുന്നവാനാണ് പ്രവാസിയെന്ന പതിവ് രീതിയെങ്കിലും ഞങ്ങള്‍ തോല്‍ക്കാനോ, ഞങ്ങളെ തോല്‍പ്പിക്കുവാനോ കഴിയില്ല.

Join WhatsApp News
Church should help 2020-05-07 10:51:43
മലങ്കര ഓർത്തോഡോക്സ് സഭാ മക്കൾ ഇന്ന് തിരികെ നാട്ടിലെത്താൻ കൈവശം പണം അല്ലാതെ അഭിമാനത്തെ പണയം വെക്കാൻ താൽപര്യമില്ലാതെയും വിഷമിക്കുന്ന ഈ അവസ്ഥയിൽ സഭയ്ക്ക് അവരെ സഹായിക്കേണ്ട ബാദ്ധ്യത ഇല്ലേ??? മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ കാതോലിക്ക ബാവക്കും, സഭയുടെ ഗൾഫ് നാടുകളിൻ്റെ ചുമതലയുള്ള മെത്രാപ്പോലീത്തമാർക്കും ഷാർജ സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക അംഗവും പത്തനംതിട്ട മൈലപ്ര പള്ളി ഇടവക അംഗവും മായ തോമസ്സ് സമർപ്പിക്കുന്ന അപേക്ഷ. പ്രിയ ബാവ തിരുമേനി, കഴിഞ്ഞ 25 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന ഞാൻ ഷാർജ, ദുബായ്, അബുദാബി, എന്നിവടങ്ങളിലും ഇടക്ക് 2 വർഷം സൗദിയിലും ജോലി ചെയ്യുകയും ഇപ്പോൾ ഷാർജയിൽ ജോലി ചെയ്തുവരുന്നു.കോവിഡ്- 19തിൻ്റെ സാഹചര്യത്തിൽ നമ്മുടെ പല സഭാമക്കളുടെയും ജോലി നഷ്ടപ്പെട്ടു. എൻ്റെ പരിമിതമായ അറിവിൽ 800 ഓളം കുടുംബങ്ങളും 1200 ഓളം ബാച്ചിലേഴ്സും ഉൾപ്പെടെ 2000 ത്തോളം മലങ്കര ഓർത്തഡോക്സ് സഭ മക്കൾ ഇപ്പോൾ തന്നെ യു എ ഇ യിൽ നിന്ന് മടങ്ങനായി എമ്പസി വഴി പേരുകൾ നൽകി കഴിഞ്ഞു.ഇതിൽ 60% മുകളിലും കനത്ത സാമ്പത്തിക പ്രതിസന്ധിക്ക് നടുവിലാണ്.പല കുടുംബങ്ങും മക്കളെയൂറോപ്പിലും അമേരിക്കയിലും ഉന്നത പഠനത്തിനായി ഒരു ആയുഷ്കാലം കഷ്ടപ്പെട്ട പണം മുഴുവൻ നൽകി പഠിക്കാൻ അയക്കുകയും ഇപ്പോൾ ഇവരുടെയെല്ലാം ജോലി നഷ്ടപ്പെട്ടത് കുടി വരുമാനം ഇല്ലാതായി നാട്ടിലോട്ട് പോരെണ്ട അവസ്ഥ എത്തി. പ്രിയ ബാവ തിരുമേനി ഈ അവസരത്തിൽ മലങ്കര ഓർത്തഡോക്സ് സഭ ഇപ്പോൾ നാട്ടിലോട് വരുന്നവരുടെ ടിക്കറ്റുകളും അനുബന്ധ ചിലവുകളും ഉൾപ്പെടെ ഒരു വ്യക്തിക്ക് 50000 രൂപാ കണക്കിന് സഭയിൽ നിന്ന് നൽകണം. ഒരോ മെത്രാപ്പോലിത്തായും വിവിധ ആവശ്യങ്ങൾ പറഞ്ഞ് കടന്നു വരുമ്പോൾ കോടികൾ നൽകിയ പ്രവാസികളെ സഭ മറക്കരുത്. മലങ്കര ഓർത്തഡോക്സ് സഭക്ക് ഇന്ന് കാണുന്ന അരമനകൾ മുതൽ മെത്രാപ്പോലിത്താമാരുടെ സ്വകാര്യ വാഹനങ്ങൾ വരെ ഒരോ പ്രവാസിയുടെയും വിയർപ്പാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഡൽഹി ഭദ്യാസന അരമന 16 കോടി രൂപാ മുടക്കി പണിത അരമനയുടെ പൂർണ്ണമായും ചിലവുകൾ ഷാർജ, ദുബായ് അബുദാബി അൽഎയിൻ ഇടവകക മക്കളുടെ മരുഭൂമിയിലെ വിയർപ്പിൻ്റെ കണമാണ് '2018 ഈ പിരിവിൻ്റെ പേരിലുള്ള കലഹം ഇപ്പോളും ഷാർജയിൽ കെട്ട് അടങ്ങിയിട്ടില്ല. ഇത്തരത്തിൽ കാതോലിക്ക ദിന പിരിവും ,അരമന പിരിവുകൾ മുതൽ എല്ലാ വിധ പിരിവുകളും കുടാതെ ഇടവകയിലെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വൈദികർക്ക് കോടി കണക്കിന് രൂപിതരികയും ചെയ്തിരുന്ന മലങ്കര ഓർത്തോഡോക്സ് മക്കൾ എന്നാൽ ഇന്ന് തിരികെ നാട്ടിലെത്താൻ കൈവശം പണം അല്ലാതെ അഭിമാനത്തെ പണയം വെക്കാൻ താൽപര്യമില്ലാതെ വിഷമിക്കുന്ന ഈ അവസ്ഥയിൽ സഭയുടെ ഭാഗത്ത് നിന്ന് എല്ലാവിധ സഹായവും നൽകേണ്ടതാണ്.2020തിലെ സഭയുടെ 600 കോടി രൂപയുടെ ബഡ്ജറ്റിൽ നിന്നും കുറഞ്ഞത് 20 കോടി രൂപാ പ്രാവാസി മക്കൾക്കായി സഭ നീക്കിവച്ച് ഈ തുക ഉടൻ തന്നെ അർഹരായ സഭയുടെ എല്ലാം പ്രവാസി മക്കളുടെയും ടിക്കറ്റ് ആവശ്യത്തിനും ഇതര ആവശ്യകൾക്കുമായി ഉടൻ തന്നെ നൽകുവാൻ സഭയുടെ അധ്യക്ഷനായ പരിശുദ്ധ ബാവ തിരുമേനി തയ്യാറാകണമെന്നും നിർദ്ധേശങ്ങൾ ഉടൻ എല്ലാം മെത്രാപോലിത്തമാർക്കും നൽകി സഹായം എത്തിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു. എന്ന് തോമസ്സ് എബ്രാഹം
josecheripuram 2020-05-07 12:36:25
I always said that "pravasi"was looked upon like a second class citizen by the Government&the people of Kerala always.When an issue arises with a "Pravasi"&a "Swavasi",the "Pravasi"was looked up on as an Enemy.Partially it's because we give undue love to our Politicians&Artists,they take advantage of our Hospitality for our weakness.At least learn a lesson from this,Mind your own business.Do not help any one other than you.
Keraleeyan 2020-05-07 12:40:41
സഭയും സമുദായവും ഇപ്പോൾ സഹായിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ്? ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് ആർക്ക് വേണ്ടിയാണ് സൂക്ഷിക്കുന്നത്?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക