Image

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി 40,000 ഗ്രീന്‍ കാര്‍ഡുകള്‍ (ജോര്‍ജ് തുമ്പയില്‍)

Published on 06 May, 2020
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി 40,000 ഗ്രീന്‍ കാര്‍ഡുകള്‍ (ജോര്‍ജ് തുമ്പയില്‍)
വിദേശികളായ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും 40,000 ഗ്രീന്‍ കാര്‍ഡുകള്‍ അടിയന്തിരമായി നല്‍കാനുമുള്ള ബില്‍ സെനറ്റര്‍മാര്‍ അവതരിപ്പിച്ചു. ഹെല്‍ത്ത്‌കെയര്‍ വര്‍ക്ക്‌ഫോഴ്‌സ് റീസൈലന്‍സ് ആക്റ്റ് പ്രകാരം വിദേശത്ത് ജനിച്ച ആരോഗ്യ സംരക്ഷണ ജീവനക്കാര്‍ക്ക് അമേരിക്കയിലെ നിയമാനുസൃത സ്ഥിര താമസത്തിനുള്ള നടപടികള്‍ വേഗത്തിലാക്കും. കോണ്‍ഗ്രസ് മുമ്പ് അധികാരപ്പെടുത്തിയിരുന്ന 25,000 നഴ്‌സുമാര്‍ക്കും 15,000 ഡോക്ടര്‍മാര്‍ക്കുമുള്ള കുടിയേറ്റ വിസകള്‍ അവസാനിച്ചിരുന്നു. ഇതു തിരിച്ചുപിടിക്കാനും കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ അനുവദിക്കാനും ഈ ബില്‍ സഹായിക്കും. ഈ നിര്‍ദ്ദേശം നിലവിലെ ഇമിഗ്രേഷന്‍ എണ്ണം വര്‍ദ്ധിപ്പിക്കുന്നില്ല.
അമേരിക്കയിലെ ആരോഗ്യ പരിപാലന തൊഴിലാളികളില്‍ ആറിലൊന്ന് വിദേശികളാണ്. ആരോഗ്യ പരിരക്ഷാ സമ്പ്രദായത്തില്‍ കുടിയേറ്റ നഴ്‌സുമാരും ഡോക്ടര്‍മാരും ഒരു പ്രധാന പങ്ക് വഹിക്കുന്നു, അവരുടെ സംഭാവനകള്‍ കൊറോണക്കാലത്ത് നിര്‍ണായകമായതാണ് അടിയന്തരമായി ഗ്രീന്‍ കാര്‍ഡുകള്‍ നടപ്പാക്കണമെന്ന് സെനറ്റര്‍മാര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ യുഎസില്‍ താല്‍ക്കാലിക വിസകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ ഗ്രീന്‍ കാര്‍ഡ് ചുവപ്പ്‌നാടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 
കോവിഡിനു മുന്‍പു തന്നെ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ കുറവ് അമേരിക്ക അനുഭവിക്കുന്നുണ്ട്. യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കാക്കുന്നത് 2026 വരെ ഓരോ വര്‍ഷവും 200,000 പുതിയ നേഴ്‌സുമാര്‍ ആവശ്യമായി വരുമെന്നാണ്. പുതുതായി സൃഷ്ടിച്ച സ്ഥാനങ്ങള്‍ നികത്തുന്നതിനും വിരമിക്കുന്ന നഴ്‌സുമാരെ മാറ്റിസ്ഥാപിക്കുന്നതിനും യുഎസ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നിന്നും ബിരുദധാരികളേക്കാള്‍ കൂടുതല്‍ നേഴ്‌സുമാരെ ആവശ്യമുണ്ട്.
യുഎസില്‍ ജോലി ചെയ്യുന്നതിന്, വിദേശത്ത് ജനിച്ച രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ക്ക് സ്‌റ്റേറ്റ് ലൈസന്‍സുകള്‍ ഉണ്ടായിരിക്കണം, അവര്‍ ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ളവരാണെന്ന് തെളിയിക്കുന്ന പരീക്ഷകളില്‍ വിജയിക്കുകയും വേണം. കൂടാതെ അവരുടെ നഴ്‌സിംഗ് വിദ്യാഭ്യാസം യുഎസില്‍ പരിശീലനം നേടിയ നഴ്‌സുമാര്‍ക്ക് തുല്യമാണെന്ന് ഫെഡറല്‍ സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഒരു ലക്ഷത്തിലധികം നേഴ്‌സുമാര്‍ വിദേശത്തുണ്ട്, എന്നിരുന്നാലും, ഒരു നഴ്‌സിന് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നതിനുള്ള നിലവിലെ കാത്തിരിപ്പ് സമയം 3 വര്‍ഷമാണ്.
Join WhatsApp News
crackdown on immigration amid the pandemic 2020-05-06 23:36:45
A Canadian-born doctor treating U.S. coronavirus patients was denied permanent status as part of President Trump’s crackdown on immigration amid the pandemic. “It’s heart-wrenching. I feel helpless,” Julia Iafrate, an intensive care unit doctor in New York, told CNN’s Chris Cuomo Tuesday. “I’m putting my life on the line every day to do this ... I’m honestly beside myself. It’s like a slap in the face,” Iafrate added.
എൽദോസ് അഗളി 2020-05-07 10:27:42
Julia Iafrate should be thankful to United States as she is making more money than her counterparts in Canada. Her non-immigrant visa status not eligible to get a permanent resident status. She has no rights to criticize US Immigration Policy.
James 2020-05-07 16:01:35
If Canadian healthcare is so great, why does a Canadian doctor want a green card in America? Or, something not great with Canada system?
Typical Trumpy 2020-05-07 17:14:02
Why you wanted to have a green card? Was there anything wrong in Kerala? It is God'd own country (equal to heaven-except dunky fever, chicken, rat , and other animal fever) and no Corona virus and everything is in control. Typical Trumpy. No logic behind the argument.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക