Image

തെരുവില്‍ നിന്നു മോചനം: ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ കാരുണ്യ ഹസ്തം

Published on 03 May, 2020
തെരുവില്‍ നിന്നു മോചനം: ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ കാരുണ്യ ഹസ്തം
ഹൂസ്റ്റണ്‍: വര്‍ഷങ്ങളോളം ഹൂസ്റ്റണിലെ തെരുവില്‍ കഴിഞ്ഞ കോട്ടയം സ്വദേശി കുരുവിളക്ക് താമസ സൗകര്യമൊരുങ്ങി-ഹൂസ്റ്റന്‍ മലയാളി സമൂഹത്തിനും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റനും നന്ദി.

കോവിഡ് പ്രമാണിച്ച് തെരുവിലുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനെത്തിയ ഉത്തരേന്ത്യന്‍ സംഘടനാ പ്രവര്‍ത്തകരാണ് തെരുവില്‍ ഒരു ഇന്ത്യാക്കാരനെ കണ്ടെത്തുന്നത്. സംസാരിച്ചപ്പോള്‍ മലയാളി. ഓര്‍ഫിയുസ് ജോണ്‍ അദ്ദേഹവുമായി മലയാളത്തില്‍ സംസാരിച്ചു. തുടര്‍ന്ന് ഫോമാ ചാരിറ്റി ചെയര്‍ ജിജു കുളങ്ങരയെ വിവരമറിയിച്ചു.

ജിജു നേരിട്ടു ചെന്ന് കുരുവിളയില്‍ നിന്നു വിവരങ്ങള്‍ മനസിലാക്കി. മികച്ച വിദ്യാഭ്യാസം ഉള്ള വ്യക്തിയാണ്. വിവാഹം കഴിച്ചിട്ടില്ല. 37 വര്‍ഷമായി അമേരിക്കയില്‍. പക്ഷെ സോഷ്യല്‍ സെക്യൂരിറ്റി മുതല്‍ രേഖകളൊന്നുമില്ല.

താമസിക്കാന്‍ ഒരു വീടിനായി വളരെ കാലമായി കാത്തിരിക്കുകയാണെന്നു കുരുവിള പറഞ്ഞു. അത്യാവശ്യ വിവരങ്ങള്‍ ചേര്‍ത്ത് ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലിടട്ടെ എന്നു ചോദിച്ചപ്പോള്‍ സമ്മതിച്ചു.

അങ്ങനെ ഒരു ഗ്രൂപ്പില്‍ ഹ്രസ്വമായ വീഡിയോയിലുടെ കുരുവിളയുടെ വിവരം പുറത്തറിഞ്ഞു. അതാരോ ചോര്‍ത്തി വ്യാപകമായി പ്രചരിപ്പിക്കുമെന്നു പ്രതീക്ഷിച്ചതല്ല.

വീഡിയോ കണ്ട് പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ചില ബന്ധുക്കളുമായും സംസാരിച്ചു. വര്‍ഷങ്ങളായി അദ്ദേഹത്തെപറ്റി ഒരു വിവരവുമില്ലെന്നു അവര്‍ പറഞ്ഞു. സംഘടനാപരമായി എന്തെങ്കിലും സഹായം ചെയ്യുതില്‍ എതിര്‍പ്പില്ലെന്ന് അവര്‍ അറിയിച്ചു.

അദ്ദേഹം എങ്ങനെ ഇങ്ങനെയൊരവസ്ഥയില്‍ എത്തി എന്നു വ്യക്തമല്ലെന്നു ജിജു പറഞ്ഞു. മാനസികമായ പ്രശങ്ങള്‍ ഉണ്ടാവാം.

വിവരമറിഞ്ഞയുടന്‍ ഹൂസ്റ്റണ്‍ മലയാളി സമൂഹം ഓന്നായി അണി നിരന്നു. മാഗ് പ്രസിഡന്റ് ഡോ. സാം ജോസഫ്, ഫോമാ നേതാവ് തോമസ് ഒലിയാന്‍ കുന്നേല്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ്, ജഡ്ജി ജൂലി മാത്യു, സ്റ്റാഫോര്‍ഡ് കൗസില്മാന്‍ കെന്‍ മാത്യു തുടങ്ങിയവര്‍ രംഗത്തു വന്നു.

മാഗ് ഭാരവാഹികളുടെയും ജിജുവിന്റെയും ശ്രമഫലമായി സ്റ്റാഫോര്‍ഡില്‍ ഒരു ഗ്രൂപ്പ് ഹോമില്‍ കുരുവിളക്ക് താമസം ഒരുങ്ങി. നല്ല സൗകര്യങ്ങള്‍. ഭക്ഷണവും ലഭിക്കും. ആദ്യ മാസത്തെ വാടക തുക ജഡ്ജ് കെ.പി. ജോര്‍ജ് നല്കി.

മാസം 700-ല്പരം ഡോളറാണു ചെലവ് വരുന്നത്. നഷ്ടപ്പെട്ട ഐ.ഡിയും മറ്റും വീണ്ടെടുക്കാന്‍ പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ജഡ്ജ് ജോര്‍ജിന്റെ സഹായമുള്ളതിനാല്‍ ഇത് എളുപ്പമായി. 65 വയസ് കഴിഞ്ഞിട്ടുള്ളതിനാല്‍ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുമെന്നു കരുതുന്നതായി ജിജുപറഞ്ഞു

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെറ്റര്‍ ഹ്യൂസ്റ്റന്റെ ഓഫീസില്‍ ശനിയാഴ്ച എത്തിയ കുരുവിള സന്തോഷവാനായിരുന്നു.പ്രസിഡന്റ് ഡോ. സാം ജോസഫ് സ്ഥിതിഗതികള്‍ വിലയിരുത്തി. ജഡ്ജ് ജൂലി മാത്യു, കൗണ്‍സില്മാന്‍ കെന്‍ മാത്യു തുടങ്ങി ഏതാനും പേരും ഉണ്ടായിരുന്നു.

ഭാവി ചികിത്സകളും സഹായങ്ങളും നല്‍കുവാന്‍ഫോമാ , ഫൊക്കാന, അതുപോലെ ഹൂസ്റ്റണിലെ മറ്റു മലയാളി സംഘടനകള്‍, വിവിധ മത വിഭാഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാനാണു തീരുമാനം.

ഹൂസ്റ്റണിലെ പ്രളയകാലത്ത് വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ജിജുവിന്റെ നേത്രുത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളി സംഘടനകളും അമേരിക്കന്‍ സംഘടനകളും കൈകോര്‍ത്ത് ഈ വെള്ളിയാഴ്ച നാലായിരത്തോളം പേര്‍ക്ക് ഭക്ഷണവും ഗ്രോസറിയും നല്‍കും. ഒന്നര ലക്ഷം ഡോളറിന്റെ പ്രോജക്ടാണിതെന്നു ജിജു പറഞ്ഞു.
തെരുവില്‍ നിന്നു മോചനം: ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ കാരുണ്യ ഹസ്തംതെരുവില്‍ നിന്നു മോചനം: ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ കാരുണ്യ ഹസ്തംതെരുവില്‍ നിന്നു മോചനം: ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിന്റെ കാരുണ്യ ഹസ്തം
Join WhatsApp News
Mj@yahoo.com 2020-05-03 16:16:03
We know this guy more tan 30 years. His name is Santhosh. We brought him to Fr Naikomparambil’s retreat and gave him directions and financial help but he preferred to be homeless. I myself ones paid his fees for college courses involving the counselor who told me they will return the money when he receives the grant which was already approved. But later when I approached both of them the professor pretended as if he did not Know me. I am not worried about the money . we tried to get him in an apartment etc. but he did not want to cooperate with us. We felt that he liked his homelessness and liked to live to get sympathy from others. We used to feel what The Association is feeling about a Malayalee on the Street. We even saw him on TV one time on a freezing nights crawling in to a card board carton and appeared talking to the reporter. If he wants help now and the association wants to Help him and he wants help as he is getting old that is Good. We just wanted to let you know his background
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക