Image

'അമേരിക്ക ഈ ആഴ്ച' നൂറ്റിഅന്‍പതാം എപ്പിസോഡ് പിന്നിടുമ്പോള്‍

അനില്‍ പെണ്ണുക്കര Published on 28 April, 2020
'അമേരിക്ക ഈ ആഴ്ച' നൂറ്റിഅന്‍പതാം എപ്പിസോഡ് പിന്നിടുമ്പോള്‍
അമേരിക്കന്‍ മാധ്യമ രംഗത്തിന്റെ ഏറ്റവും പ്രസന്നമായ മുഖം ഡോ. കൃഷ്ണകിഷോര്‍ അവതാരകനായി എത്തുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഏറ്റവും മികച്ച പ്രോഗ്രാമുകളില്‍ ഒന്നായ അമേരിക്ക ഈ ആഴ്ച നൂറ്റിഅന്‍പതാം എപ്പിസോഡ് പിന്നിടുന്നു .

ലോകം മുഴുവന്‍ കൊറോണ എന്ന മഹാമാരി ഒരു ചോദ്യ ചിഹ്നമായി നില്‍ക്കുമ്പോള്‍ അമേരിക്കന്‍ മണ്ണില്‍ നിന്ന് കൊറോണ സംബന്ധിച്ച എല്ലാ വാര്‍ത്തകളും കൃത്യമായി മലയാളി സമൂഹത്തിനു മുന്പില്‍ എത്തിക്കുകയാണ് കൃഷ്ണ കിഷോറിന്റെ നേതൃത്വത്തില്‍ അമേരിക്ക ഈ ആഴ്ച ടീമംഗങ്ങള്‍. കൃത്യമായ അപ്ഡേറ്റുമായി മലയാളികള്‍ക്ക് മുന്നില്‍ എത്തുന്ന അമേരിക്കന്‍ വിശേഷങ്ങളുടെ ഒരു പരിച്ഛേദമാണ് അമേരിക്ക ഈ ആഴ്ച .

ഒരു സമൂഹത്തിന്റെ, ഒരു രാജ്യത്തിന്റെ വിശേഷങ്ങള്‍ ഒട്ടും തനിമ നഷ്ടപ്പെടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏഷ്യാനെറ്റിന്റെ പ്രേക്ഷകരില്‍ എത്തിക്കുന്ന സമഗ്രമായ ഒരു ന്യൂസ് പ്രോഗ്രാമാണ് അമേരിക്ക ഈ ആഴ്ച. അമേരിക്കന്‍മലയാളികളുടെയും അമേരിക്കയിലെയും വിശേഷങ്ങള്‍ ലോകമലയാളികള്‍ക്ക് മുന്‍പില്‍ കൃത്യമായി എത്തിക്കുന്ന ഏഷ്യാനെറ്റിന്റെ ശ്രദ്ധേയമായ പരിപാടിയാണ് ഇത് . ഡോ. കൃഷ്ണകിഷോറിന്റെ വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധേയമായ 'അമേരിക്ക ഈ ആഴ്ച 'യ്ക്ക് പിന്നില്‍ ഒരു കൂട്ടം അര്‍പ്പണ സന്നദ്ധരായ മാധ്യമപ്രവര്‍ത്തകരുടെയും അതിലുപരി ഏഷ്യാനെറ്റ് ന്യൂസിന്റെയും കഠിന പ്രയത്‌നമുണ്ട് .ലോകം ഇപ്പോള്‍ കൊറോണ പകര്‍ച്ചവ്യാധിയില്‍ അകപ്പെട്ടു കഴിയുമ്പോഴും അമേരിക്കയില്‍ നിന്നും കൃത്യമായി വിവരങ്ങള്‍ മലയാളി സമൂഹത്തിനു മുന്നില്‍ എത്തിക്കുന്നതില്‍ 'അമേരിക്ക ഈ ആഴ്ച 'പ്രേത്യേകമായ പങ്കു വഹിക്കുന്നു .മലയാളി സമൂഹത്തിനു സാന്ത്വനമായും പ്രവര്‍ത്തിക്കുന്നു .

വാര്‍ത്തയുടെ അടിസ്ഥാന സ്വഭാവത്തില്‍ ഒട്ടും മാറ്റം വരാതെ കുറച്ചുകൂടി കൗതുകവും രസകരവുമാക്കാന്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി പ്രക്ഷേപണം ചെയ്യുന്ന ന്യൂസ് പ്രോഗ്രാം ആണ് ഇത് . അമേരിക്ക ഈ ആഴ്ച . ലോക മലയാളികള്‍ക്ക് മുന്‍പില്‍ അമേരിക്കന്‍ വിശേഷങ്ങള്‍ എത്തിക്കുമ്പോള്‍ രണ്ടു കൈകളും നീട്ടിയാണ് ലോക മലയാളികള്‍ ഈ പരിപാടിയെ സ്വീകരിക്കുന്നത് .മൂന്നു വര്ഷം മുന്‍പാണ് ഈ പരിപാടിയുടെ തുടക്കം .ഏഴുലക്ഷത്തിലധികം മലയാളികള്‍ കുടിയേറിയ അമേരിക്കയില്‍ നിന്നും പതിവ് ന്യൂസുകളില്‍ നിന്നും വ്യത്യസ്തമായി യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തെ ഫോക്കസ് ചെയ്യുന്ന ഒരു പരിപാടിയായി അമേരിക്ക ഈ ആഴ്ചയേ മാറ്റണം എന്ന് ഏഷ്യാനെറ്റ് ന്യൂസിന് നിര്‍ബന്ധം ഉണ്ടായിരുന്നു .അതുകൊണ്ടു തന്നെ ഈ പ്രോഗ്രാം അമേരിക്കയില്‍ നിന്നും കേരളത്തിലെ ചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന പ്രോഗ്രാമുകളില്‍ റേറ്റിങ്ങിന്റെ കാര്യത്തിലും ഒന്നാമതായി അമേരിക്ക ഈ ആഴ്ച മുന്നേറുകയാണ് .മറ്റൊരു പ്രവാസി പ്രോഗ്രാമിനോ ചാനലിനോ കൈവരിക്കാന്‍ സാധിക്കാത്ത നേട്ടമാണിത് .

ലോക മലയാളികള്‍ കാണുവാന്‍ ആഗ്രഹിക്കുന്ന അമേരിക്കയിലെ സ്ഥലങ്ങള്‍ ,ഓരോ പ്രധാന നഗരങ്ങളിലെയും വിശേഷങ്ങള്‍ ,അമേരിക്കന്‍ മലയാളികള്‍ക്കിടയിലുള്ള വളരെ മികവാര്‍ന്ന വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തല്‍ ,അമേരിക്കയിലെ വ്യത്യസ്തമായ സമൂഹങ്ങള്‍ ,ഓട്ടോ ഷോകള്‍ തുടങ്ങി വളരെ വ്യത്യസ്തങ്ങളായ നൂറ്റി അന്‍പത് എപ്പിസോഡുകള്‍ ആണ് ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞിട്ടുള്ളത് .മലയാളി സമൂഹത്തിനു സൂക്ഷിച്ചു വയ്ക്കാവുന്ന അറിവിന്റെയും ദൃശ്യങ്ങളുടെയും കേന്ദ്രമായി മാറുകയാണ് അമേരിക്ക ഈ ആഴ്ച .

ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനോഹരമായ ദൃശ്യകഥകളാണ്. പരിപാടിയുടെ ക്യാമറ കരുത്ത് എടുത്തു പറയേണ്ടതാണ്. സ്റ്റുഡിയോ കാമറ കൈകാര്യം ചെയ്യുന്ന ഷിജോ പൗലോസ് ഈ പ്രോഗ്രാമിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്.എല്ലാ ആഴ്ചയും മുടങ്ങാതെ പരിപാടി അണിയിച്ചൊരുക്കുന്നത് ഷിജോയുടെ ക്യാമറ കണ്ണുകളാണ്. ഒപ്പം അമേരിക്കയുടനീളം സഞ്ചരിച്ചു ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി മികച്ച സ്റ്റോറികളും തയാറാക്കുന്നു.

അമേരിക്കയിലെ മുഖ്യധാരാ രംഗത്തു നടക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ ,ടെക്നോളജി,ലൈഫ് സ്‌റ്റൈല്‍ ,കലാസാംസാകാരിക രംഗത്തെ വാര്‍ത്തകള്‍ എന്നിവ കൂടാതെ എല്ലാ ആഴ്ച്ചയും ഒരു പ്രത്യേക സെഗ്മെന്റ് അവതരിപ്പിക്കുന്നുണ്ട്.അമേരിക്കയില്‍ നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ചകള്‍, ലോകമെമ്പാടുമുള്ള മലയാളികള്‍ അറിയാന്‍ ആഗ്രഹിക്കുന്ന അമേരിക്കയിലെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ ഈ പ്രോഗ്രാമിലൂടെ കാണാം . അവതരണത്തിലെ അസാമാന്യമികവും, ഉള്ളടക്കത്തിലെ വ്യത്യസ്തതയും, അമേരിക്കന്‍ വാര്‍ത്തകളുടെയും, മലയാളി വിശേഷങ്ങളുടെയും സമഗ്രമായ ദൃശ്യാവിഷ്‌കാരവും അമേരിക്ക ഈആഴ്ച യ്ക്ക് ജനഹൃദയങ്ങളില്‍ സ്വീകാര്യത നേടിക്കൊടുത്ത പ്രധാന സവിശേഷതകളാണ്. ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകത അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മനോഹരമായ ദൃശ്യകഥകളാണ്. പരിപാടിയുടെ ക്യാമറ കരുത്ത് എടുത്തു പറയേണ്ടതാണ്.

 സ്റ്റുഡിയോ കാമറ കൈകാര്യം ചെയ്യുന്ന ഷിജോ പൗലോസ് പ്രൊഡക്ഷന്‍ ഈ പ്രോഗ്രാമിന്റെ കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ്. പരിപാടിയുടെ നെടുംതൂണ്‍ ആണ് ഷിജോ. എല്ലാ ആഴ്ചയും മുടങ്ങാതെ പരിപാടി അണിയിച്ചൊരുക്കുന്നത് ഷിജോയുടെ ക്യാമറ കണ്ണുകളാണ്. ഷിക്കാഗോയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെയും അമേരിക്ക ഈ ആഴ്ചയുടെയും പ്രൊഡക്ഷന് നേതൃത്വം നല്‍കുന്ന അലന്‍ ജോര്‍ജ്ജിന്റെ ദൃശ്യ കഥകള്‍ ഇതിനോടകം തന്നെ ലോക മലയാളികളുടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .ഐസ് ഫിഷിങ്, മലയാളത്തെ സ്‌നേഹിക്കുന്ന അമേരിക്കന്‍ പെണ്‍കുട്ടിയായ മീനാക്ഷി ,യു എസ് ജനപ്രതിനിധി പ്രമീള ജയ്പാലുമായുള്ള എക്‌സ്‌ക്ലൂസീവ് അഭിമുഖം ഗാന്ധിജിയുടെ പൗത്രി ഇള ഗാന്ധിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ദൃശ്യകഥ തുടങ്ങിയവയെല്ലാം ഷിക്കാഗോയില്‍ നിന്ന് അലന്‍ നല്‍കിയ സംഭാവനകളാണ് .

ഫിലഡല്‍ഫിയ നഗരത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദൃശ്യകഥകള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് അരുണ്‍ കോവാട്ട് ആണ് . അമേരിക്ക ഈ ആഴ്ച ഇവിടെ വരെ എത്തി നില്‍ക്കുമ്പോള്‍ അരുണിന്റെ സേവനം പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു . സജി സെബാസ്ട്യന്‍, കുര്യന്‍ ,സണ്ണി മാളിയേക്കല്‍, ജോര്‍ജ് കാക്കനാട്,ജോര്‍ജ് തെക്കേമല തുടങ്ങിയവരും അമേരിക്ക ഈ ആഴ്ചയേ വിവിധ സ്ഥലങ്ങളില്‍ നിന്നും കാഴ്ചകളും വാര്‍ത്തകളുമായി സഹായിക്കുന്നവരാണ്.

അമേരിക്ക ഈ ആഴ്ചയുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആത്മാര്‍ത്ഥമായി സഹകരിച്ച ബുക്കോ ട്രിപ്പ് എന്ന കമ്പനിയുടെ സി ഇ ഓ ആയ ബെന്‍സണ്‍ സാമുവല്‍ ആദ്യ എപ്പിസോഡ് മുതല്‍ നൂറ്റി അന്‍പതാം എപ്പിസോഡ് വരെ ഈ പ്രോഗ്രാമിനൊപ്പം ഉണ്ട് .ഏഷ്യാനെറ്റ് ന്യൂസിന്റെ ബിസിനസ് ഹെഡ് ഫ്രാന്‍ക് തോമസ് ,ചീഫ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ ,മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ സിന്ധു സൂര്യകുമാര്‍ ,പി .ജി സുരേഷ് കുമാര്‍ ,വിനു വി ജോണ്‍,അനില്‍ അടൂര്‍ ,ജിമ്മി ജെയിംസ് എന്നിവരുടെ പിന്തുണയും ഈ പ്രോഗ്രാമിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുന്നു .എം ജി അനീഷ് ,ശോഭ ശേഖര്‍ ,പ്രവീണ്‍ കുമാര്‍ , ലിബിന്‍ ബാഹുലേയന്‍ തുടങ്ങിയ പ്രൊഡക്ഷന്‍ ടീമിന്റെ സേവനവും വിലപ്പെട്ടതാണ് .

കോഴിക്കോട് ആകാശവാണിയുടെ വാര്‍ത്തയുടെയും വിവിധ പരിപാടികളുടെയും അവതരണ രണാഗത്തു നിന്ന് ദൃശ്യമാധ്യമത്തിന്റെ ഭൂമികയിലേക്ക് പറിച്ചു നടപ്പെട്ട കൃഷ്ണകിഷോര്‍ ആണ്ഈ ന്യൂസ് പ്രോഗ്രാമിന്റെ രചനയും നിര്‍മ്മാണവും അവതരണവും നിര്‍വഹിക്കുന്നത് . ഈ പരിപാടിയുടെ ജീവന്‍ കൂടിയാണ് അദ്ദേഹം .നേരും നെറിയും നെഞ്ചിലേറ്റി ലോക മലയാളികള്‍ക്ക് വാര്‍ത്തയുടെ വിശാലമായ ലോകം തുറന്നു കൊടുത്ത കോഴിക്കോട്ടുകാരന്‍ ഇന്ന് അമേരിക്കന്‍ മലയാളികളുടെയും ,അതിലുപരി അമേരിക്കന്‍ മാധ്യമ രംഗത്തിന്റെയും മുഖം കൂടിയാണ് .

സാധാരണ പ്രവാസി പരിപാടികളില്‍ നിന്നും വളരെ വ്യത്യസ്തമായി അമേരിക്കയിലെ എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പുതിയ വാര്‍ത്തകളും വിശേഷങ്ങളും അമേരിക്കയിലെ സാധ്യതകളും വെല്ലുവിളികളുമൊക്കെ വളരെ സമഗ്രമായി തന്നെ അവലോകനം ചെയ്യുന്നതില്‍ അമേരിക്ക ഈ ആഴ്ച പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നു കൃഷ്ണകിഷോര്‍ പറഞ്ഞു .അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലെ ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കൊപ്പം അമേരിക്കയിലെ ഇന്‍ഡ്യാക്കാരുടെയും,പ്രത്യേകിച്ച് മലയാളികളുടെ ജീവിത വിജയങ്ങളും ,എല്ലാം ഈ പരിപാടിയിലൂടെ അവതരിപ്പിക്കുന്നു .നൂറ്റി അന്‍പത് എപ്പിസോഡുകള്‍ പിന്നിടുന്ന അമേരിക്ക ഈ ആഴ്ച അവതരണ മികവുകൊണ്ടും ഉള്ളടക്കത്തിലെ വ്യത്യസ്തതകൊണ്ടും പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ പരിപാടിയായി മാറിയതിനു പിന്നില്‍ .കൃഷ്ണകിഷോര്‍ എന്ന അര്‍പ്പണ ബോധമുള്ള അവതാരകന്റെയും ,മാധ്യമ പ്രവര്‍ത്തകന്റെയും കഴിവുകൊണ്ട് കൂടിയാണ് .

ഏഷ്യാനെറ്റ് അമേരിക്കയില്‍ സംപ്രേഷണം തുടങ്ങിയ കാലം കൃഷ്ണകിഷോര്‍ ഏഷ്യാനെറ്റിനൊപ്പമുണ്ട് .ഒരു മികച്ച ടീമിനെ അദ്ദേഹത്തിനൊപ്പം നിലനിര്‍ത്തി മികച്ച ദൃശ്യങ്ങളും വാര്‍ത്തകളും ലോക മലയാളികള്‍ക്ക് മുന്‍പില്‍ എത്തിക്കുവാന്‍ അമേരിക്ക ഈ ആഴ്ചയ്ക്ക് സാധിക്കുന്നു . ഈ ജൈത്രയാത്രയില്‍ ആധികാരികതയിലും, സ്വീകാര്യതയിലും അമേരിക്കയില്‍ നിന്നുള്ള സമഗ്രമായ പരിപാടിയും , ജനങ്ങള്‍ സ്വീകരിച്ച വാര്‍ത്താധിഷ്ഠിത പരിപാടിയും കൂടിയാണിത് .കോര്‍പ്പറേറ്റുകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും കക്ഷി ചേര്‍ന്ന് മാധ്യമ പ്രവര്‍ത്തനത്തിന്റെ ധര്‍മം കളങ്കപ്പെടുത്തുന്നവര്‍ക്ക് ഇന്നലെകളിലെ വാര്‍ത്തകളിലൂടെ, ഇന്നും തിളങ്ങി നില്‍ക്കുന്ന അമേരിക്കയിലെ വാര്‍ത്താ പരിപാടികളിലൂടെ കൃഷ്ണകിഷോറും സംഘവും ചൂണ്ടി കാണിക്കുന്ന ഒന്നുണ്ട് - മാധ്യമ പ്രവര്‍ത്തനം സത്യസന്ധമാകണം .അത് അക്ഷരം പ്രതി സാധ്യമാക്കുന്നതില്‍ അമേരിക്ക ഈ ആഴ്ച സമ്പൂര്‍ണ്ണ വിജയം കൈവരിച്ചു കഴിഞ്ഞു .
'അമേരിക്ക ഈ ആഴ്ച' നൂറ്റിഅന്‍പതാം എപ്പിസോഡ് പിന്നിടുമ്പോള്‍'അമേരിക്ക ഈ ആഴ്ച' നൂറ്റിഅന്‍പതാം എപ്പിസോഡ് പിന്നിടുമ്പോള്‍'അമേരിക്ക ഈ ആഴ്ച' നൂറ്റിഅന്‍പതാം എപ്പിസോഡ് പിന്നിടുമ്പോള്‍'അമേരിക്ക ഈ ആഴ്ച' നൂറ്റിഅന്‍പതാം എപ്പിസോഡ് പിന്നിടുമ്പോള്‍'അമേരിക്ക ഈ ആഴ്ച' നൂറ്റിഅന്‍പതാം എപ്പിസോഡ് പിന്നിടുമ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക