Image

വ്യദ്ധന്മാരില്ലാതായ വൃദ്ധസദനങ്ങള്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 27 April, 2020
വ്യദ്ധന്മാരില്ലാതായ വൃദ്ധസദനങ്ങള്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ന്യൂയോര്‍ക്ക് മേഖലയില്‍ അനിയന്ത്രിതമായി കൊറോണ വൈറസ് പടര്‍ന്നു പിടിച്ചതിനാല്‍വളരെ അധികം ആളുകള്‍ മരിക്കുകയുണ്ടയി. ഇതില്‍ എല്ലാ പ്രായക്കാരും ഉണ്ടായിരുന്നെങ്കിലും ന്യൂ യോര്‍ക്കിലെപല നേഴ്‌സിങ്ങ് ഹോമുകളിലെയും അന്തേവാസികള്‍ ആയിരുന്നവര്‍ മിക്കവാറും പേര്‍ മരണത്തിന് കിഴ്‌പ്പെട്ടതായാണ്അറിയാന്‍ കഴിഞ്ഞത്. ചിലനേഴ്‌സിങ്ങ് ഹോമുകളില്‍ നാല്‍പതു മുതല്‍ എഴുപതു ശതമാനം വരെയാണ് മരണ നിരക്ക്. ഇത്മിക്ക സ്റ്റേറ്റുകളിലുംആവര്‍ത്തിക്കപ്പെട്ടു. മരണത്തിന്റെ ശതമാനത്തില്‍ മാത്രമാണ് വ്യത്യസം.

ന്യൂ യോര്‍ക്കിലെ ഒരു നേഴ്‌സിങ്ങ് ഹോമില്‍ 140 അന്തേവാസികളില്‍ നൂറു പേരോളംമരിച്ചു.മിക്ക അന്തേവാസികളുടെയും ഫാമിലി ഡി. എന്‍. ആര്‍ - ഡിഎന്‍ ഐ (ഡു നോട്ട് റിസസിറ്റേറ്റ്) ഫോം നല്‍കിയിരുന്നതിനാല്‍എന്തെങ്കിലുംരോഗം വന്നാല്‍ കംഫോര്‍ട്ട്കെയര്‍ മാത്രം നല്‍കിയാല്‍ മതി.

ഇവിടുത്തെ അന്തേവാസികളില്‍കൂടുതല്‍ പേരുംരോഗ പ്രതിരോധ ശേഷി കുറഞ്ഞവരും വാര്‍ദ്ധ്യക്യംചെന്നവരുമായിരുന്നു. പരിമിതമായചികിത്സ മാത്രം നല്‍കുന്നഇവിടെയുള്ള മിക്കസ്റ്റാഫിനും കൊറോണ വൈറസ് ബാധിക്കുകയും അവരില്‍ ചിലര്‍മരിക്കുകയും ചെയ്തു.

ന്യൂ യോര്‍ക്കിലെ മിക്ക നേഴ്‌സിങ്ങ് ഹോം മോര്‍ച്ചറികളിലും ശവശരീരങ്ങള്‍ കുട്ടിയിട്ടിരിക്കുകയായിരുന്നു.മിക്കവരും കോവിഡ് വന്നാണ് മരിച്ചത്. എങ്കില്‍ കൂടി റിപ്പോര്‍ട്ട് പ്രകാരം വര്‍ധക്യസഹജമായ അസുഖം. എന്നിട്ടുംപലരുടെയും ശവശരീരങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. നേഴ്‌സിങ്ങ് ഹോമുകളില്‍മരിച്ചവരുടെമുഴുവന്‍ കണക്കുകള്‍ കൂടി എടുക്കുകയാണെകില്‍ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം ഇപ്പോഴുള്ള കണക്കില്‍നിന്നും എത്രയോ ഉയരത്തില്‍ ആയിരിക്കും.

കൊറോണ വൈറസ്രോഗം ബാധിച്ച പ്രായമായവരിലും മറ്റു കൂടുതല്‍ പേരിലും ന്യൂമോണിയ ഉള്‍പ്പെടെയുള്ള ഗുരുതര പ്രശ്നങ്ങളിലേക്കു നയിക്കുകയായിരുന്നു . ഇത്കുടുതലും സംഭവിച്ചത്നേഴ്‌സിങ്ങ് ഹോമുകളുടെ അശ്രദ്ധകൊണ്ടു മാത്രമാണ്. വൈറസ് പകരാതിരിക്കാനുള്ള പല നിര്‍ദ്ദേശങ്ങളും അവഗണിക്കപ്പെട്ടു. നേഴ്‌സിങ്ങ് ഹോം സ്റ്റാഫിനു പനിയുണ്ടോ എന്നുപോലും പലരും തിരക്കിയില്ല, ഇത്രോഗം പകരുവാന്‍കാരണമായി. പാല ഓള്‍ഡ് ഏജ് ഹോംസിലും ഒരു നേഴ്‌സ് മുപ്പതുമുതല്‍ അന്‍പതുവരെ രോഗികളെ കാണാറുണ്ട്. ഒരു നഴ്‌സ് വൈറസ് വാഹകയാണെകില്‍അത് എത്ര പേരിലേക്ക് പകരും എന്ന് ഊഹിക്കാവുന്നതേയുള്ളു.

കൊറോണ വൈറസ് പടര്‍ന്നു പിടിച്ചിരുന്നത് കാരണം മിക്ക നേഴ്‌സിങ്ങ് ഹോമുകളിലും വിസിറ്റേഴ്‌സിനെ നിരോധിച്ചിരുന്നു. അതുകൊണ്ടു തന്നെ മിക്കകുടുംബങ്ങളും ഫോണില്‍ കൂടിയുള്ളഅന്വേഷണം മാത്രമാണ് ഉണ്ടായിരുന്നത്. കുടുംബത്തിന്റെ ഇടപെടല്‍ ഇല്ലാത്തതിനാല്‍എന്താണ് നഴ്‌സിംഗ് ഹോമുകളില്‍നടക്കുന്നത് എന്ന് പുറം ലോകം അറിഞ്ഞതുമില്ല .

വ്രുദ്ധരില്‍ ഉണ്ടായഈ വലിയകുറവ്നേഴ്‌സിങ്ങ് ഹോംബിസിനെസിനെസാരമായി ബാധിച്ചിട്ടുണ്ട്. പലനേഴ്‌സിങ്ങ് ഹോമുകളും അവരുടെ ബെഡുകള്‍ നിറക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുകയാണ്. കൊറോണ വൈറസ് അറ്റാക്കിന് ശേഷം ഈ നേഴ്‌സിങ്ങ് ഹോം പൂര്‍വ്വ സ്ഥിതിയില്‍ ആകുവാന്‍ വര്‍ഷങ്ങളോളംഎടുത്തേക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നു . പല നേഴ്‌സിങ്ങ് ഹോമുകളിലും മലയാളികളായ അന്തേവാസികള്‍ കുറവാണെങ്കിലും ഇവിടെജോലിചെയ്യുന്നത്കുടുതലും നമ്മുടെ സ്വന്തം മാലഖമാര്‍ തന്നെ.

വാര്‍ധക്യകാലത്ത് നേരിടുന്ന ഏകാന്തജീവിതംപലപ്പോഴും വൃദ്ധരെ വിഷാദരോഗത്തിലേക്ക്നയിക്കാറുണ്ട്.
വിശാലമായ ഒരു ലോകത്ത് ജീവിച്ചുവളര്‍ന്ന അവര്‍ചുറ്റുപാടുകളില്‍ നിന്നും പറിച്ചു നടപ്പെടുബോള്‍ വിഷാദരോഗത്തിന്റെയും നഷ്ടബോധത്തിന്റെയും അടിമകളാകുന്നത്സ്വാഭാവികം തന്നെ.

വര്‍ഷങ്ങളോളം കുടുംബമായി സുഖവും ദുഖവും പങ്കിട്ട് കഴിഞ്ഞവര്‍ക്ക് പലപ്പോഴും ഇവരുടെ ഇടയിലുള്ളവേര്‍പാട് സഹിക്കാനാവില്ല. പിന്നെ ശാരീരികമായ ബുദ്ധിമുട്ടുകള്‍ കുടിയാകുബോള്‍ മനസില്ലാ മനസോടെആണ്പലരും നഴ്‌സിംഗ് ഹോമുകളെആശ്രയിക്കാന്‍ തീരുമാനിക്കുന്നത്. പലര്‍ക്കും കുടുംബംഗങ്ങള്‍ഒന്ന് വിസിറ്റ് ചെയ്യുന്നത് ദൈവംപ്രത്യക്ഷപെടുന്നത് പോലെ തന്നെ ആയിരുന്നു. നമ്മള്‍ ആഒരു പ്രായത്തില്‍ എത്തിയെങ്കില്‍ മാത്രമേ ആമാനസികാവസ്ഥമനസിലാക്കാന്‍ പറ്റൂ.

തങ്ങളുടെ കഷ്ടപ്പാടുകള്‍ മക്കളെ അറിയിക്കീതെ സ്‌നേഹം മാത്രം കൊടുത്തു വളര്‍ത്തുന്ന മക്കള്‍ക്ക് സമയംഇല്ലാത്തു കൊണ്ടാണല്ലോ മാതാപിതാക്കളെ നഴ്‌സിംഗ് ഹോമുകളില്‍ ആക്കുന്നത്.പ്രായാധിക്യം എന്നത് മനുഷ്യ ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ്. വാര്‍ദ്ധക്യം എന്നത് ചിലര്‍ക്ക് മാത്രം വരുന്ന ഒരു അവസ്ഥയല്ല. നാം എല്ലാം നടന്നു അടുക്കുന്നത് അങ്ങോട്ടേക്ക് തന്നെ. 
Join WhatsApp News
george mathew 2020-04-29 16:12:48
മനഃപൂർവം വൃദ്ധരെ ഒഴിവാക്കാൻ ശ്രമിക്കുന്നപോലെ ഒരു തോന്നൽ. സോഷ്യൽ സെക്യൂരിറ്റിക്ക് ഇപ്പൊ ലാഭമാണല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക