Image

നമുക്ക് ചുറ്റുമുള്ള മനസ്സ് മരവിച്ച ജീവിതങ്ങള്‍ (ശ്രീകുമാര്‍ഉണ്ണിത്താന്‍)

Published on 25 April, 2020
നമുക്ക് ചുറ്റുമുള്ള മനസ്സ് മരവിച്ച ജീവിതങ്ങള്‍ (ശ്രീകുമാര്‍ഉണ്ണിത്താന്‍)
കോവിഡ് 19 കാരണം അനേകം ആളുകള്‍ മരണത്തിനു കിഴടങ്ങുന്നത് കണ്ടു മനസ്സ് മരവിച്ചഒരു സമൂഹമാണ് ഇന്ന് നമുക്ക് ചുറ്റും. ആരോരും ഇല്ലാതെ മരിക്കുന്നവര്‍ ഇതില്‍വളരെ കൂടുതല്‍ ആണ്.ന്യൂ യോര്‍ക്കിലെ ഹോസ്പിറ്റലുകളില്‍ നിന്നും പുറത്തു വരുന്നത് കരളലിയിക്കുന്ന കഥകളാണ്. മരണസമയത്തു വിളിച്ചാല്‍ പോലും കുടുംബത്തിനു രോഗിയുമായി സംസാരിക്കേണ്ട. മരിച്ചാലോ പല കുടുംബവും ബോഡി പോലും അവകാശപ്പെടാറില്ല.

ഒരു നേഴ്സ് പറഞ്ഞ മുന്ന് പേരുടെ വ്യത്യസ്ത അനുഭവങ്ങള്‍. നമുക്ക് ചുറ്റും ഇന്ന് കാണുന്ന കഥകള്‍ അല്ല മറിച്ചു മനസ്സ് മരവിച്ച ഒരു സമൂഹത്തിലെ ജീവിതങ്ങള്‍ആണ് യാഥാര്‍ഥ്യം.

ആ കണ്ണുകള്‍ സഹായത്തിനായി നിശബ്ദമായി എന്നോട് കേണു. ശ്വാസമെടുക്കാന്‍ നന്നേ വിഷമിക്കുന്ന ആ രോഗി എന്നെ കൈ കാട്ടി വിളിച്ചു. ഞാന്‍ അടുത്ത് ചെന്ന് കാര്യം തിരക്കി, മക്കളോടൊന്നു സംസാരിക്കണം. ഉടന്‍ തന്നെ പറഞ്ഞ നമ്പരില്‍ ഫോണ്‍ ചെയ്തു കൊടുത്തു. ഒരു മകനെ വിളിച്ചപ്പോള്‍ ഫോണ്‍ ആന്‍സര്‍ ചെയ്തില്ല, പിന്നെ മകളുടെ നമ്പരില്‍ വിളിച്ചു ഫോണ്‍ ആന്‍സര്‍ ചയ്തു, രോഗിക്ക് എന്തെക്കെയോ മകളോട് പറയാനുണ്ടായിരുന്നു, പക്ഷേ മകള്‍ക്ക് അത് കേള്‍ക്കാനുള്ള സമയം ഉണ്ടായിരുന്നില്ല.

ഐ ലൗവ് യു ഡാഡി പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുബോള്‍ അയാളുടെ മുഖത്തെ ഭാവം മാറുന്നത് കാണാമായിരുന്നു.അത് കണ്ടു എനിക്കു പോലും കരയാതിരിക്കാന്‍ കഴിഞ്ഞില്ല. അതികം താമസിയാതെ ആ രോഗിയും ഈ ലോകത്തോട് വിടപറഞ്ഞു.

ഇരുപത്തി ഒന്ന് ദിവസമായി വെന്റിലേറ്ററില്‍ കിടക്കുന്ന രോഗിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റുന്നതിന് വേണ്ടി വളരെ ദിവസം കുടുംബവൂമായി ബന്ധപ്പെടുവാന്‍ ആശുപത്രി ജീവനക്കാര്‍ ശ്രമിക്കുന്നു. പക്ഷേ ആരും ഫോണ്‍ എടുക്കുകയോ രോഗിയെ തിരക്കി വരുകയോ ചെയ്തിട്ടില്ല. കുടുംബം ഇല്ലാത്തതാണോ അതോ ഉപേഷിച്ചതാണോ എന്ന് അറിവില്ല. മരിച്ചിട്ടുആരും ബോഡിയുംഅവകാശപ്പെട്ടില്ല.

മധ്യവസ്‌കരായ ഭര്‍ത്താവ്, ഭാര്യമായി എമെര്‍ജന്‍സി റൂമില്‍ എത്തുന്നു. ഭാര്യക്ക് എമെര്‍ജന്‍സി റൂമില്‍ വെച്ച് ശ്വാസതടസം വന്നപ്പോള്‍ വെന്റിലേറ്ററില്‍ ആക്കി. ഇതറിയാത് ഭര്‍ത്താവു രണ്ടു ദിവസം കാറില്‍ ഭാര്യക്കു വേണ്ടി വെയിറ്റ് ചെയ്തു . അവസാനം ഭാര്യ മരിച്ചപ്പോള്‍ ഹോപിറ്റലില്‍ നിന്നും മക്കളെ വിളിച്ചപ്പോള്‍ ആണ് അറിയുന്നത് അച്ഛന്‍ രണ്ടു ദിവസമായി അമ്മക്ക് വേണ്ടി പാര്‍ക്കിംഗ് ലോട്ടില്‍ കാത്തിരിക്കുകയായിരുന്നു എന്ന്. എന്തുകൊണ്ട് ആ അപ്പന്‍ മക്കളെ വിളിച്ചു കാര്യം പറഞ്ഞില്ല എന്നത് മക്കളും മാതാപിതാക്കളുമായുള്ള കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ആയിരിക്കാം. ഇങ്ങനെ നിരവധി പേരാണ് ആരോരുമില്ലാതെ മരണത്തിന് കിഴ്‌പ്പെടുന്നത്.

മരണം എന്നത് നാംആഗ്രഹിക്കുന്നതല്ല. അത് വന്നു ചേരുകതന്നെ ചെയ്യും, പക്ഷേ മരണ സമയംഎങ്ങനെ ആയിരിക്കണം എന്ന്പലരും ആഗ്രഹിക്കുന്നുണ്ടാകാം . മരണം എന്ന കവിതയിലെ ഈ വാക്കുകള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി. ഇത് ഏതൊരു മനുഷ്യനുംആഗ്രഹിക്കുന്നതായിരിക്കാം.

'മരണമെത്തുന്ന നേരത്തു നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ
കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍
ഒടുവിലായകത്തോക്കെടുക്കും ശ്വാസകാണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍'

ജീവിതത്തില്‍ കഷ്ടപ്പെട്ടുപലതും നേടിയ നാം മരണസമയത്തു ഇത്രയെങ്കിലും ആഗ്രഹിച്ചു പോയാല്‍അത് ഒരു ദുരാഗ്രഹമാകുമോ ?

നമ്മള്‍ പ്രവാസികള്‍മാതാപിതാക്കളെ നെഞ്ചോട് ചേര്‍ത്തു പിടിക്കാറുണ്ട് .വിദേശത്തു താമസിക്കുന്ന നാം എപ്പോഴും നമ്മുടെ മാതാപിതാക്കളെ സ്‌നേഹിക്കുകയും എന്നും അവരോടൊപ്പം ജിവിക്കാന്‍ ആഗഹിക്കുകയും ചെയ്യുന്നു. പക്ഷേ പലപ്പോഴും നമുക്ക് അതിന് കഴിഞ്ഞു എന്ന് വരില്ല. നമ്മുടെ ജീവിത സഹ്യചര്യങ്ങളും കുട്ടികളുടെ പഠിപ്പും ജോലിയുംഎല്ലാം ആകുബോള്‍ നാം നമ്മുടെ ആഗ്രഹങ്ങള്‍ ഉപേക്ഷിച്ചു പലരും കുട്ടികള്‍ക്ക് വേണ്ടി ജീവിക്കുക പതിവാണ്.

അമേരിക്കയില്‍ എത്തിയ ആദ്യ തലമുറ ഏറെക്കുറെ വാര്‍ധ്യക്യത്തിലേക്ക് നടന്നു നീങ്ങിക്കൊണ്ടിരിക്കുന്ന. പല മാതാപിതാക്കളും ഇന്ന് ഒറ്റക്ക് ആണ് താമസം. മക്കള്‍ എല്ലാം മറ്റു സ്ഥലങ്ങളില്‍ ആയിരിക്കും. അമേരിക്കയില്‍ നമുക്ക് ആരേയും ആശ്രയിക്കാതെ ജീവിക്കാം എന്നുള്ളതുകൊണ്ടും മക്കളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചും പല മാതാപിതാക്കളും യാതൊരു പരാതിയും മക്കളോട് പറയാറും ഇല്ല. നമ്മുടെ മക്കളാണെങ്കിലും അവരുടെ കുട്ടികളുടെ പഠിത്തവും ജോലിയുമെക്കെയായി വളരെ തിരക്കുള്ള ജീവിതവും ആയതിനാല്‍ മിക്കവാറും വല്ലപ്പോഴുമെക്കെ ഒന്ന് വിളിക്കാറുണ്ട് എന്ന് മാത്രം.

ഞാന്‍ കഴിഞ്ഞ ദിവസം ഒറ്റക്ക് താമസിക്കുന്ന എന്റെ സുഹൃത്തിന്റെ മാതാപിതാക്കളെ വിളിക്കുകയുണ്ടായി. സുഖവിവരം എല്ലാം അന്വഷിച്ചതിനു ശേഷം വീട്ടില്‍ സാധങ്ങള്‍ ഒക്കെയുണ്ടോ എന്ന് ചോദിച്ചു. അവര്‍ പറഞ്ഞത്എല്ലാം നല്ലതായി പോകുന്നുണ്ട്. ഇപ്പോള്‍ അസുഖം വന്നു മരിക്കുന്നത് കുടുതലും വാര്‍ദ്ധ്യക്യമുള്ളവര്‍ ആയത് കൊണ്ട് പുറത്തോട്ട് ഒന്നും പോകാറില്ല ഇല്ല . മക്കള്‍ എല്ലാ സാധങ്ങളും വാങ്ങി വീടിന്റെ മുമ്പില്‍ വെച്ചിട്ടു പോകും. പിന്നീട് ഞാന്‍ അറിഞ്ഞത് മക്കള്‍ വല്ലപ്പോഴും ഒന്ന് വിളിക്കും അത്രമാത്രം, ഒരു അഭിമാനത്തിന് വേണ്ടി പറഞ്ഞതാണ് മക്കള്‍ എല്ലാ സാധങ്ങളും വാങ്ങി വാതില്ക്കല്‍ വെച്ചിട്ടു പോകും എന്നത്.

അല്ലെങ്കിലും നമ്മള്‍ മലയാളികള്‍ വളരെ അഭിമാനികള്‍ ആണ്, ഒരു തരത്തില്‍ പറഞ്ഞാല്‍ ദുരഭിമാനികള്‍. അവര്‍ക്ക് മക്കള്‍ നോക്കില്ല എന്ന് പറയുന്നത് ഒരു നാണക്കേട് പോലെ. വീട്ടില്‍ ഒരു സാധനവും ഇല്ലങ്കിലും മറ്റാരും അറിയാതെ ജീവിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത്. മക്കള്‍ എല്ലാം വലിയ ജോലിയുള്ളവര്‍ ആണ്. അവര്‍ക്കു സമയം ഇല്ലാത്തതാകാം കാരണം. എങ്കിലും വിഷമ ഘട്ടത്തില്‍ വല്ലപ്പോഴും ഒന്ന് വിളിക്കുകയും സ്‌നേഹാന്വേഷണം നടത്തുകയും ചെയ്താല്‍ ഇവര്‍ക്ക് മനസിന് എന്തോരുആശ്വാസമായിരിക്കും.

നാം സ്‌നേഹിച്ചു വളര്‍ത്തുന്ന നമ്മുടെ കുട്ടികള്‍ നമ്മളെ നോക്കും, സംരക്ഷിക്കും എന്നക്കെയാണ് നാമും വിശ്വാസിക്കുന്നതു. അത് പലപ്പോഴും സത്യമാണ് താനും. എങ്കിലും നാം ദിവസവും നമ്മുടെ മാതാപിതാക്കളെ ഒന്ന് വിളിക്കുകയും എന്തെങ്കിലും അവശ്യമുണ്ടെകില്‍കൈയ്യെത്തുംദൂരത്താണ് എന്ന് ഒരു തോന്നല്‍ മതി മാനസികമായിഅവര്‍ക്കു സന്തോഷം ലഭിക്കാന്‍. ഓരോ മാതാപിതാക്കളുംഇത്ആഗ്രഹിക്കുന്നുണ്ടാകും.
Join WhatsApp News
George Nadavayal 2020-04-25 11:37:18
പൊള്ളുന്ന സത്യങ്ങൾ ഉള്ളുകരിയ്ക്കുന്നൂ; പൊള്ളയായ വെള്ളിക്കൂട്ടങ്ങൾ. ഉണ്ണിത്താൻ മണ്ണിലെ പുണ്ണുകളെ എണ്ണിക്കാട്ടുന്നു. നൊമ്പരത്തമ്പുരു അമ്പരം പിളർക്കുന്നൂ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക