Image

തന്നെ പുറത്താക്കിയത് ട്രമ്പ് നിർദ്ദേശിച്ച മരുന്നിനെ ചോദ്യം ചെയ്തതിനാൽ :വാക്സീൻ റീസേർച്ച് തലവൻ

ഫ്രാൻസിസ് തടത്തിൽ Published on 23 April, 2020
 തന്നെ പുറത്താക്കിയത്  ട്രമ്പ് നിർദ്ദേശിച്ച മരുന്നിനെ ചോദ്യം  ചെയ്തതിനാൽ :വാക്സീൻ റീസേർച്ച് തലവൻ


ന്യൂജേഴ്‌സി: പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് പ്രൊമോട്ട് ചെയ്‌ത മരുന്നിനെതിരെ എതിർത്ത് ചോദ്യം ചെയ്‌തതിനാലാണ്  തന്നെ പുറത്താക്കിയതെന്ന്  കൊറോണ  വൈറസിനെ പ്രതിരോധികനായുള്ള വാക്സീൻ കണ്ടുപിടിച്ച സംഘത്തിലെ തലവന്റെ തുറന്നു പറച്ചിൽ  ആരോഗ്യമേഖലയിൽ  ഏറെ ചർച്ചയാകുന്നു .  കൊറോണ രോഗ ബാധിതർക്ക് മലേറിയ മരുന്ന് നൽകണമെന്ന്  തൻറെ മേൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഏറെ സമ്മർദ്ദം ചെലുത്തിയപ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശത്തെ ശക്തമായി എതിർത്തതെന്നും അതേ തുടർന്നാണ്  തന്നെ പുറത്താക്കിയതെന്നും അദ്ദേഹം തുറന്നടിച്ചു ശാസ്ത്രത്തെ മറികടന്നുള്ള അഡ്‌മിനിസ്ട്രേഷന്റെ അതിരു കടന്ന ഇടപെടലുകളാണ് ഹൈഡ്രോക്ലോറോക്വീൻ എന്ന മരുന്ന് ഔദ്യോഗികമായി നൽകാനുള്ള തീരുമാനമുണ്ടായതെന്നും വാക്സീൻ ടീം ലീഡർ ആയ ഡോ.റിക്ക് ബ്രൈറ്റ് പ്രതികരിച്ചു. 
 
ഹൈഡ്രോക്ലോറോക്വിൻ ഉപയോഗിക്കണമെന്ന ആവശ്യം ഉന്നയിച്ചു  പ്രസിഡണ്ട്  സമ്മർദ്ദം ചെലുത്തിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. മലേറിയയ്ക്കു ചികിൽസിക്കാൻ ഉപയോഗിക്കുന്ന ഈ മരുന്നു കൊറോണ വൈറസിനെ ചെറുക്കാൻ പറ്റിയ ഒന്നല്ലെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്. മറ്റു സ്ഥലങ്ങളിൽ ഈ മരുന്ന് ഫലപ്രദമായിരുന്നെവെന്ന് കേട്ടറിവ് മാത്രമാണ് പ്രസിഡണ്ടിനുള്ളതെന്നും ഡിപാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ ബിയോമെഡിക്കൽ അഡ്വാൻസ്ഡ് റീസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ആതോറിറ്റി (BARDA) യുടെ ചെയർമാൻ കൂടിയായ ഡോ. റിക്ക് ബ്രൈറ്റ് പറഞ്ഞു.

ഒരുപാട് അപകടകാരിയായ ഈ മരുന്ന് തന്നെ വാങ്ങണമെന്ന് അദ്ദേഹം വാശി പിടിച്ചതിൽ രാഷ്ട്രീയദുരുദ്ദേശങ്ങൾ കടന്നുകൂടിയിട്ടുണ്ട്. അങ്ങനെ ഡിപ്പാർട്ടുമെന്റ്  ഓഫ് ഹെൽത്തിനു മുകളിൽ   വലിയ തോതിൽ സമ്മർദ്ദം ചെലുത്തിയാണ് ഉണ്ടായിരുന്ന ഫണ്ട്  മുഴുവനായും ഈ മരുന്ന് വാങ്ങാൻ ചെലവഴിച്ചെതെന്നും അദ്ദേഹം ആരോപിച്ചു.  രാഷ്ട്രീയ സ്വാധീന വലയത്തിൽപ്പെട്ടാണ് ഹൈഡ്രോക്ലോറോക്വിൻ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നും വൻ വിലകൊടുത്തു വാങ്ങിയത്. ഇത്തരം തരാം താഴ്ന്ന രാഷ്ട്രീയ നാടകം കളിച്ച പ്രസിഡണ്ട് ട്രമ്പിനെ കൊറോണാ വൈറസിനെതിരെയുള്ള പോർട്ടത്തിലെ 'ഗെയിം ചെയ്ഞ്ചർ' (game changer)  എന്നാണ് വിശേഷിപ്പിച്ചത്.മരുന്നു ഉപയോഗിക്കാൻ ഔദ്യോഗികമായി അനുമതി നൽകിയതിന് ഒരാഴ്ച ശേഷം  ഡോ.റിക്ക് ബ്രൈറ്റിനെ സ്ഥാനഭ്രഷ്ടനാക്കുകയാണ് ട്രമ്പ് ചെയ്‌തത്‌.

അതെ സമയം കൊറോണാ വൈറസിന് രോഗബാധിതർ ചികിൽസിക്കാൻ  ഹൈഡ്രോക്ലോറോക്വിൻ എന്ന മലേറിയ മരുന്നു ഉപയോഗിക്കുന്നതിനെതിരെ ആരോഗ്യമേഖലയിലെ പ്രഗത്ഭരായ നിരവധി എപ്പിഡിമിയോളജിസ്റ്റുകളും ഇന്ഫക്ഷിയസ് ഡിസീസ് വിദഗ്ദ്ധരും രംഗത്തെത്തിയിട്ടുണ്ട്. ഡയബറ്റിക്ക്, ഹൈ ബ്ലഡ് പ്രഷർ, കാർഡിയാക്ക് ഡിസീസ്, കാൻസർ തുടങ്ങിയ ഹൈറിസ്ക്ക്  രോഗമുള്ളവർക്ക് കൊറോണ വൈറസ് ബാധിച്ചാൽ ഹൈഡ്രോക്ലോറോക്വിൻ കൊടുക്കുന്നത് കൂടുതൽ അപകടങ്ങൾ സൃഷിട്ടിക്കുകയേയുള്ളുവെന്നും ചില പഠനങ്ങളിൽ പറയുന്നുണ്ട് കൊറോണ ബാധിച്ച  ഹാർട്ട് ഡിസീസ് ഉള്ള രോഗികളെ  ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചാൽ  ഹൈഡ്രോക്ലോറോക്വിൻ നൽകുകയാണെങ്കിൽ കാര്ഡിയാക്ക്  മോണിറ്ററിംഗ് നടത്തി  ഓരോ മൂന്ന് മണിക്കൂർ വീതം ഇ.കെ .ജി. നടത്തി വരുന്നുണ്ട്. ഇതിന്റെ പാർഷ്യഫലങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നറിയാൻ കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്.

അതുകൊണ്ടാണ് ഈ മരുന്ന്  ഫർമസികളിൽ ലഭ്യമാക്കുന്നതിന്  പരിമിതി കൊണ്ടുവരാൻ കാരണം. ഇപ്പോൾ ചില സ്പെഷ്യലിറ്റി ഫയർമാസികളിൽ ലഭ്യമാകുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ ലഭിക്കുകയില്ല.അതെ സമയം ഹോസ്പിറ്റലുകളിൽ ഈ മരുന്ന് അസിത്തൊമൈസിൻ എന്ന ആന്റി ബയോട്ടിക്ക് മരുന്നിനൊപ്പം നൽകുന്നുണ്ട്. ചില രോഗികളിൽ ഈ മരുന്ന് ഫലപ്രദമാണെന്ന് പലരും അവകാശപ്പെടുന്നുണ്ട്. അസീതോമൈസീൻ മാത്രം ഉപയോഗിച്ചും കോറോണയെ ഫലപ്രദമായി അതിജീവിച്ചവരും ധാരാളമുണ്ട്. കൊറോണയ്ക്കു മുൻപ് അത്രയധികമൊന്നും സ്റ്റോക്ക് ചെയ്യാത്ത മരുന്നാണിത്. ഇതിന്റെ ഏറ്റവും കൂടുതൽ ലഭ്യത ഇന്ത്യയിലാണ്. നിലവിൽ ലോകത്തെ 70 ശതമാനം ഹൈഡ്രോക്ലോറോക്വിൻ ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. അമേരിക്കയുൾപ്പെടെ ലോകരാഷ്ട്രങ്ങളെല്ലാം എന്ന് ഈ മരുന്നിനായി ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.  

Join WhatsApp News
Dr. Know 2020-04-24 09:40:41
Trump is prescribing Lysol to clean up lunges and Clorox for cleaning stomach- The nation is in the clutches of double evil - Every Dr. who refuses to prescribe the medicine he invented will be fired
Dr. No 2020-04-24 10:11:17
Hope all Trumsters will follow Dr. Trump's prescription. Don't forget to go through that UV ray at least three times a day.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക