Image

താമസ വീസ; സുപ്രധാന തീരുമാനങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Published on 18 April, 2020
 താമസ വീസ; സുപ്രധാന തീരുമാനങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കൊറോണ ഭീഷണിയുടെ പാശ്ചാത്തലത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ദീര്‍ഘകാലം അടച്ചതിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്തര മന്ത്രാലയം സുപ്രധാനമായ ഉത്തരവുകള്‍ പുറത്തിറക്കിയതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തിനകത്തും പുറത്തുമുള്ള വിദേശി താമസക്കാര്‍ക്ക് വീസ കാലാവധി നീട്ടികൊണ്ടും നിലവിലെ നടപടിക്രമങ്ങളില്‍ നിന്ന് ഒഴിവാക്കികൊണ്ടുള്ള ആശ്വാസകരമായ തീരുമാനമാണ് കൈകൊണ്ടിരിക്കുന്നതെന്നാണ് സൂചന. പുതിയ തീരുമാനമനുസരിച്ച് രാജ്യത്തിനകത്തുള്ള എല്ലാത്തരം വീസക്കാര്‍ക്കും മാര്‍ച്ച് 1 മുതല്‍ പരമാവധി 3 മാസം വരെ വീസ കാലാവധി നീട്ടി നല്‍കി. അവധിയില്‍ പോയ വിദേശി തൊഴിലാളികള്‍ക്ക് വീസ കാലാവധി അവസാനിച്ചാലും രാജ്യത്ത് പ്രവേശിക്കുന്നതിന് 3 മാസത്തെ തല്‍ക്കാലിക എന്‍ട്രി പെര്‍മിറ്റ് അനുവദിക്കും. അതോടപ്പം ഇതിനാവശ്യമായി നിര്‍ദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും വേണം.

കാലാവധി നീട്ടി നല്‍കിയ മേയ് 31 നു ശേഷം വീസ നടപടികള്‍ ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റില്‍ വഴി മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കിയതായും അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക