Image

അധ്യാപകര്‍ക്ക് മുഴുവന്‍ വേതനവും നല്‍കണമെന്ന് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍

Published on 16 April, 2020
അധ്യാപകര്‍ക്ക് മുഴുവന്‍ വേതനവും നല്‍കണമെന്ന് കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍


കുവൈത്ത് സിറ്റി: അധ്യാപകര്‍ക്ക് മുഴുവന്‍ വേതനവും ലഭിച്ചുവെന്ന് സ്ഥിരീകരിക്കുമെന്ന് സ്വകാര്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സനദ് അല്‍ മുത്തൈരി. ഇതു സംബന്ധമായ സര്‍ക്കുലര്‍ സര്‍ക്കാര്‍ പുറത്തിറക്കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ ഭീഷണിയുടെ സാഹചര്യത്തില്‍ നേരത്തെ തന്നെ രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. സ്വകാര്യ സ്‌കൂളുകളിലെ നിരവധി ജീവനക്കാരില്‍ നിന്നും ശമ്പളം ലഭിച്ചില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് സൂചന.

സ്വകാര്യ സ്‌കൂളുകള്‍ തൊഴിലാളികളുടെ ശമ്പളപ്പട്ടികയുടെ രേഖകള്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്വകാര്യ സ്‌കൂളുകളും തൊഴില്‍ കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഓഗസ്റ്റ് വരെ അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു. സ്ഥാപനങ്ങള്‍ അടച്ചാലും ആ കാലയളവില്‍ ജീവനക്കാര്‍ക്ക് തൊഴില്‍ കരാര്‍ അനുസരിച്ച് വേതനം നല്‍കാന്‍ സ്‌കൂളുകള്‍ ബാധ്യസ്ഥരാണെന്നും അത് തടയുന്നവര്‍ക്കെതിരെ നിയമപരവും സാമ്പത്തികവും ഭരണപരവുമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ രക്ഷകര്‍ത്താക്കളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ പരാതികള്‍ സ്വീകരിക്കുവാന്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ പോര്‍ട്ടല്‍ https://privateeducationkw.com/cor2/ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക