Image

കൊറിയയില്‍ രോഗം ഭേദമായ 141 പേരില്‍ വീണ്ടും കൊറോണ വൈറസ് ബാധ

Published on 16 April, 2020
കൊറിയയില്‍ രോഗം ഭേദമായ 141 പേരില്‍ വീണ്ടും കൊറോണ വൈറസ് ബാധ
സോള്‍: കോവിഡ് 19 ഭേദമാകുന്ന ചിലരില്‍ അവസാന പരിശോധനയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതിനെ ആശങ്കയോടെ വീക്ഷിച്ച് ദക്ഷിണ കൊറിയ. ഇത്തരക്കാരുടെ എണ്ണം വളരെ കുറവാണെങ്കിലും ഓരോ തവണയും അത് കൂടി വരുന്നത് കൊറിയയിലെ ആരോഗ്യ വിദഗ്ധരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിന്റെ കാരണമെന്തെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

രോഗം ഭേദമായവര്‍ക്ക് വീണ്ടും അണുബാധ ഉണ്ടാവുക, രോഗ നിര്‍ണയം നടത്തുന്നതില്‍ പിഴവുകള്‍ ഉണ്ടാവുക തുടങ്ങിയ സാധ്യതയാണ് രോഗവിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്. 141 പേരിലാണ് നിലവില്‍ ഇത്തരം കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം സമൂഹം രോഗത്തിനെതിരെ പ്രതിരോധം ആര്‍ജിക്കാത്ത സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കൂടുതലാകുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

രോഗനിര്‍ണയത്തില്‍ പിഴവുണ്ടാകുക എന്നതിനര്‍ഥം പരിശോധനാവേളയില്‍ വൈറസ് സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കാതെ പോകുന്നതാണ്. ചില സമയങ്ങളില്‍ വൈറസ് സജീവാവസ്ഥയില്‍ കാണപ്പെടാതിരിക്കുന്നതാണ് ഇതിന് കാരണം. രോഗിയുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം വീണ്ടും ദുര്‍ബലമാകുന്ന മുറയ്ക്ക് അത് വീണ്ടും പിടിമുറുക്കുകയാണ് ചെയ്യുന്നതെന്നും വിദഗ്ധര്‍ അനുമാനിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക