Image

വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കു കൊറോണ പകരില്ലെന്ന് ഐ.സി.എം.ആര്‍

Published on 15 April, 2020
വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്കു കൊറോണ പകരില്ലെന്ന് ഐ.സി.എം.ആര്‍
ന്യൂഡല്‍ഹി: വവ്വാലുകളില്‍നിന്ന് കൊറോണ വൈറസ് മനുഷ്യരിലേക്കു പകരാനുള്ള സാധ്യത തള്ളിക്കളഞ്ഞ് ഐ.സി.എം.ആര്‍. (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്).

1000 വര്‍ഷത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കാനുള്ള വിദൂരസാധ്യതേയുള്ളൂവെന്നും ഐ.സി.എം.ആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. ആര്‍. ഗംഗാഖേദ്കര്‍ പറഞ്ഞു. കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെ രണ്ടിനം വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന ഐ.സി.എം.ആറിന്റെ പഠനറിപ്പോര്‍ട്ടിനോടു പ്രതികരിക്കുയായിരുന്നു അദ്ദേഹം.

വവ്വാലുകളിലുണ്ടായ ജനിതകമാറ്റം കാരണമാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്നാണ് ചൈനയില്‍ നടന്ന ഗവേഷണത്തില്‍ കണ്ടെത്തിയതെന്ന് ഗംഗാഖേദ്കര്‍ പറഞ്ഞു. വവ്വാലുകളില്‍നിന്ന് വൈറസ് ഈനാംപേച്ചിയിലേക്കും അവയില്‍നിന്ന് മനുഷ്യരിലേക്കും പകര്‍ന്നതാകാമെന്നാണ് ചൈനീസ് പഠനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക