Image

അമേരിക്കയേയും പ്രവാസികളെയും ആക്ഷേപിക്കുന്നവരോട് (സോയ നായര്‍)

Published on 13 April, 2020
അമേരിക്കയേയും പ്രവാസികളെയും ആക്ഷേപിക്കുന്നവരോട് (സോയ നായര്‍)
കൊറോണ വൈറസ്സും അമേരിക്കയിലെ മനുഷ്യരും തമ്മിലുള്ള മഹാമാരിയുദ്ധം ആരംഭിച്ചിട്ട് ഇന്നു നാലാഴ്ചയോളം ആയി. ഇന്നും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിനോടകം അതു കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്നു കഴിഞ്ഞിരിക്കുന്നു. മരണസംഖ്യയും കുറേയായി.

അതിനര്‍ത്ഥം അമേരിക്ക തകര്‍ച്ചയിലേക്ക് ആണെന്നല്ല. അമേരിക്കയില്‍ ജനങ്ങള്‍ പട്ടിണി കിടക്കുന്നു എന്ന.അമേരിക്ക മറ്റ് രാജ്യങ്ങളോട് സഹായംയാചിക്കുന്നുവെന്നല്ല. ഇവിടെസുരക്ഷാ ഉപകരണങ്ങള്‍ ആദ്യയാഴ്ചകളില്‍ കുറവായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ പല ഹോസ്പിറ്റലുകളിലേക്ക് മഹാമാരി പിടിച്ച് ആയിരത്തില്‍ കൂടുതല്‍ ജനങ്ങള്‍ ഒന്നിച്ച് വന്നാല്‍ ആര്‍ക്കും അത്ര പെട്ടെന്നു ആ രംഗം നിയന്ത്രിക്കുവാന്‍ പറ്റിയെന്നു വരില്ല. അതിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ടായിയെന്നും വരില്ല. അത് അമേരിക്കയ്ക്കെന്നല്ല ഒരു രാജ്യത്തിനും അത്ര എളുപ്പമല്ല. അത്തരമൊരു സാഹചര്യം മുന്നില്‍ക്കണ്ട് തീരുമാനം എടുക്കാന്‍ കേരള ഗവണ്മെന്റിനു കഴിഞ്ഞത് നല്ലകാര്യം.. സ്ത്യുര്‍ഹം.

പലരുംഅമേരിക്കയെയും കേരളത്തെയും തമ്മില്‍ താരതമ്യം ചെയ്ത് എന്തൊക്കെയോ എഴുതി എന്നതു കൊണ്ട് എന്താ നേട്ടം എന്നു മാത്രം മനസ്സിലായില്ല. മഹാമാരിആര്‍ക്കും വരാം. അതിനിപ്പോ ജാതിയൊ മതമോ രാജ്യമോ പണമോ ഒന്നും വിഷയമല്ല എന്ന് നമ്മള്‍ ഇതിനോടകം അനുഭവിച്ചും കണ്ടും കഴിഞ്ഞു. വൈറസ്സിനു പടര്‍ന്നു പിടിക്കാന്‍ ഉള്ള അവസരങ്ങള്‍ നല്‍കാതെ ആദ്യം മുതല്‍ക്കേനിയന്ത്രണങ്ങള്‍ വേണമായിരുന്നു എന്നത് സത്യമായ കാര്യം. അതിനുള്ള മുന്‍ കരുതലുകള്‍ എടുക്കാന്‍ ആദ്യം പാളിച്ച പറ്റിയിട്ടും യുഎസ് ഗവണ്‍മന്റ് ഇപ്പോള്‍ അതിനായി നല്ലവണ്ണം പരിശ്രമിക്കുന്നു. വെന്റിലേറ്ററുകളും സുരക്ഷാ സംവിധാനങ്ങളും എല്ലാം ഓരോ സ്റ്റേറ്റിനും കിട്ടിത്തുടങ്ങിയിട്ടൂണ്ട്. വര്‍ക്ക് ഫ്രം ഹോംഓപ്ഷന്‍ ഉള്ളവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നു. അവശ്യ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍, ഹോസ്പിറ്റലുകള്‍, ഫാര്‍മ്മസി,ഗ്രോസറി സ്റ്റോര്‍സ്സ് എന്നിവയൊഴികെ ബാക്കിയെല്ലാം ലോക്ക്ഡൗണ്‍ ചെയ്തു സ്റ്റേ ഹോം പോളിസി കര്‍ശനമാക്കി. ഇവിടെ ഹിപ്പാ നിയമപ്രകാരം മറ്റൊരാളുടെ രോഗവിവരം മീഡിയാ വഴി പരസ്യപ്പെടുത്താന്‍ സാധ്യമല്ല..

സ്വന്തമായി വാഹനങ്ങളില്ലാത്തവര്‍ക്ക് ജോലിക്ക് പോകാനും ആസ്പത്രികളില്‍ പോകാനുമൊക്കെയുള്ള ആകെ ആശ്രയം പബ്ലിക്ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സബ് വേ ഒക്കെയാണു. അത് നിര്‍ത്തി വെയ്ക്കാന്‍നാട്ടിലെപ്പോലെ എളുപ്പമല്ല ഇവിടെ. മറ്റുള്ളവര്‍ക്ക് വാ കൊണ്ട് അമേരിക്കയെ നിയന്ത്രിക്കാന്‍ ഉള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ വളരെ എളുപ്പമാണു.

റൂട്ട് മാപ്പ് ഉണ്ടാക്കി പോയ വഴികള്‍ കണ്ടുപിടിച്ച് ആളുകളെ ക്വാറന്റിന്‍ ചെയ്യണം എന്നത് നല്ല നിര്‍ദേശം തന്നെ. അതു പക്ഷേ ലോക്കല്‍ മുതല്‍ ഇന്റര്‍നഷനല്‍ ലെവെല്‍ വരെ ജോലിസംബന്ധമായും അല്ലാതെയും യാത്ര ചെയ്ത് നടക്കുന്ന അമേരിക്കന്‍ ജനതയില്‍ എത്ര പ്രാവര്‍ത്തികം ആകുമെന്ന് കൂടി ചിന്തിക്കണം..അത്തിരക്കേറിയതും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്നതുമായ അമ്പത് സ്റ്റേറ്റുകള്‍ ഉള്ള അമേരിക്കയില്‍ അത്ര എളുപ്പമല്ല. കേരളത്തില്‍ അത്രയധികം വിദേശ ടൂറിസ്റ്റുകള്‍ എത്താഞ്ഞതു കൊണ്ട് ഇത്രയും കൊണ്ട് നിന്നു. അമേരിക്കയില്‍ കൊറോണ പോസിറ്റിവ് ബാധിച് ആള്‍ക്കാര്‍ക്ക് ഫ്രീ ടെസ്റ്റും അതിന്റെ ചികില്‍സ ഇന്‍സുറന്‍സ്കവര്‍ ചെയ്യുന്നതുമാണു. പ്രൈമറി ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ വേണമെന്നു മാത്രം കൊറോണ ടെസ്റ്റ് നടത്താന്‍. ഹോസ്പിറ്റലുകളില്‍ എത്തുന്നവര്‍ക്ക് ചികില്‍സ ലഭിക്കാതെ പോകുന്നുവെന്ന്തോന്നുന്നില്ല.

ഇനി കാര്യത്തിലേക്ക്.. അമേരിക്ക തകര്‍ന്നു തരിപ്പണം ആയി എന്ന്പറഞ്ഞും എഴുതിയും സന്തോഷിക്കുന്നവര്‍ ഒരിക്കലെങ്കിലും അമേരിക്കയില്‍ വന്നു ജീവിക്കുകയാണെങ്കില്‍ അപ്പോള്‍ മാത്രമേ മനസ്സിലാക്കുകയുള്ളൂ ഇവിടുത്തെ ഭരണഘടനാരീതികളും നിയമങ്ങളും ചികില്‍സരീതികളും.. ഓരോ രാജ്യത്തിനും അതിന്റേതായ വ്യവസ്ഥിതികള്‍ ഉണ്ട്. അക്കരെ നില്‍ക്കുന്നോക്ക് എങ്ങനെ അറിയാനാ ഇക്കരെ വാര്‍ത്തകള്‍..

ഈ ഒരു മഹാമാരി കാരണം പ്രവാസികളെ ഒന്നടങ്കം ആക്ഷേപിച്ചും അവര്‍ കൊണ്ടു വന്ന രോഗമായി ഇതിനെ ചിത്രീകരിച്ചും ആഘോഷിക്കുന്നവര്‍ ഒന്നോര്‍ക്കുക.. കഴിഞ്ഞകാലങ്ങളിലെ ദുരിതങ്ങളില്‍ കൈയും മെയ്യും പട്ടിണിയും കുടുംബവും മറന്ന് കേരളം എന്ന രാജ്യത്തെ വലിയൊരു തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തികൊണ്ടുവരാന്‍ ഏറ്റവുംകൂടുതല്‍ സഹായിച്ച കരങ്ങള്‍ പ്രവാസി മലയാളികളുടെത് ആണെന്നത്.. ആ അനുഭവങ്ങള്‍ തന്ന പാഠങ്ങള്‍ നമ്മള്‍ ഒരിക്കലും മറക്കാതിരിക്കുക. കാരണം നമ്മളൊക്കെ മനുഷ്യരാണു. നാളെ നമ്മുടെ ഗതി എന്താകുമെന്ന് ഒരു ഉറപ്പുമില്ല എന്നും ഓര്‍ക്കുക.. ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാനും ആഘോഷിക്കാനും കുറ്റം പറയാനും ആളുകള്‍ കാണും. എന്നാല്‍ സ്വന്തം പെരയില്‍ ആണേലോ..!

വിവരശുചിത്വവും ബഹുമാനശുചിത്വവും വൃത്തിശുചിത്വവും പിന്നെ വീട്ടിലിരുപ്പും ഉണ്ടെങ്കിലേ ഇത് ഒറ്റക്കെട്ടായി നേരിടാന്‍ പറ്റൂ.. കൊറോണ അത് ഭൂമി നേരിട്ട് കൊടുത്ത കൊട്ട്വേഷനാണു. മനുഷ്യനെ പാഠം പഠിപ്പിക്കാനും നന്നാക്കാനും..!
അമേരിക്കയേയും പ്രവാസികളെയും ആക്ഷേപിക്കുന്നവരോട് (സോയ നായര്‍)
Join WhatsApp News
Mathew v zacharia, New Yorker 2020-04-14 12:19:23
Thank you Ms. Soya Nair Mathew V. Zacharia, Indian American, New Yorker
പ്രസ് ക്ലബിന്റെ നെതാവ് 2020-04-14 16:35:47
കേരളത്തിലുള്ളവരെ എന്തിനു കുറ്റം പറയുന്നു. അമേരിക്കയില്‍ പ്രസ് ക്ലബിന്റെ നെതാവ് മനോരമയില്‍ എഴുതിയതിന്റെ തലക്കെട്ടാണിവ; ഡിട്രോയിറ്റില്‍ മൃതദേഹങ്ങള്‍ കൂടികിടക്കുന്നു; രാജ്യത്ത് രോഗബാധിതര്‍ 6 ലക്ഷത്തേക്ക്; കൊറോണയ്ക്ക് പിന്നാലെ കൊടുങ്കാറ്റ്; അമേരിക്ക വിറയ്ക്കുന്നു
Reader 2020-04-14 17:16:41
Corona is an opportunity for some people to write something and insert their glamor photos to satisfy their ego.
Lakshmy Nair 2020-04-14 22:14:08
Thank you for writing this piece while we are going through this pandemic in America, I cannot imagine what kind of soulless people use that opportunity to attack America. It is like attacking a neighbor while they are going through some hardship.
മലയാളി മനസ്സ് 2020-04-15 06:02:31
കറന്റ് പോയാലുടൻ, അപ്പുറത്തെ വീട്ടിലേയ്ക്ക് എത്തിനോക്കീട്ട് അവിടേം കറന്റില്ലാന്ന് കാണുമ്പോൾ കിട്ടുന്ന ഒരാശ്വാസമില്ലേ? അതാണ് മലയാളി- നാരദന്‍
Tomy Joseph 2020-04-15 15:05:44
Another write up without any research or facts. Lots of fake opinions!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക