Image

ജീവന്‍ രക്ഷാ മരുന്നുകളെത്തിച്ച് കുവൈത്ത് കെഎംസിസി

Published on 12 April, 2020
 ജീവന്‍ രക്ഷാ മരുന്നുകളെത്തിച്ച് കുവൈത്ത് കെഎംസിസി


കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് കുവൈത്തിന്റെ നാനാ ഭാഗങ്ങളില്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാകാത്തതു കാരണം (കൊറോണ നിയന്ത്രണം മൂലം) പ്രയാസമനുഭവിക്കുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് മരുന്നുകള്‍ എത്തിച്ചുകൊണ്ട് മാതൃക തീര്‍ക്കുകയാണ് കുവൈത്ത് കെഎംസിസി.

ഈ യാത്രയിലെല്ലാ കരുതലുകളും നല്‍കിക്കൊണ്ട് സഹയാത്രികരായ ഡോ.മുഹമ്മദലി,അബ്ദുള്‍ സത്താര്‍ മോങ്ങം , അറഫാത്ത്,അനസ് തയ്യില്‍,നിഹാസ് വാണിമേല്‍,സലാം പട്ടാമ്പി,മുഹമ്മദ് മനോളി,ഷാനവാസ്,ഫൈസല്‍,മൊയ്ദീന്‍ ബായാര്‍,അമീര്‍,അഷ്റഫ് പട്ടാമ്പി, ഷാനിദ്, റിയാസ്,ഇയാസ്,കമാല്‍...തുടങ്ങിയ പേര് പറയാത്തവരുമായ ഒരു കൂട്ടം തന്നെ കൂടെയുണ്ട് എന്നതാണ് മെഡിക്കല്‍ വിംഗിന്റെ കരുത്ത്. ഫാര്‍മസിസ്റ്റ് നൗഷാദ് ബഷീര്‍ കണ്ണോത്ത് എന്നിവരുടെ നിരന്തര ഗൈഡന്‍സും അവിസ്മരണീയമായ കാരുണ്യ സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യാത്രാ വിമാനങ്ങളും മറ്റും താത്കാലികമായി നിര്‍ത്തിവച്ചത് കാരണം നാട്ടില്‍ നിന്നും കൊണ്ടു വരേണ്ട പല മരുന്നുകളും എത്തിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇങ്ങനെയൊരാശയവുമായി ഈ സംഘം മുന്നോട്ട് വന്നത്.

ഉമ്മുല്‍ അയ്മന്‍ ,ഫഹാഹീല്‍,ഫര്‍വാനിയ, തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും കുവൈത്ത് കെഎംസിസി ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുല്‍ റസാഖ് പേരാമ്പ്ര സാഹിബിനെ ബന്ധപ്പെട്ടവര്‍ക്കെല്ലാം, ഏറ്റെടുത്ത കാര്യങ്ങളെല്ലാം മുഴുമിപ്പിക്കും വരെ വിശ്രമമില്ലാതെ ഓടിനടക്കുന്ന കുവൈത്ത് കെ.എം.സി.സി. സംസ്ഥാന വര്‍ക്കിംഗ് കമ്മറ്റിയംഗം ഷാഫി കൊല്ലം, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുനീര്‍ അരിയില്‍ എന്നിവര്‍ എത്തിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു. അതിനു ശേഷവും പതിവു പോലെ നിലവിലെ സാഹചര്യത്തില്‍ ഭക്ഷണത്തിനു പ്രയാസം നേരിടുന്നവര്‍ക്കുള്ള കിറ്റ് വിതരണവുമായി ഇവര്‍ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പിറന്ന നാട്ടില്‍ പോലും ഇത്തരം സത്കര്‍മങ്ങള്‍ക്ക് ഭരണാധികാരികള്‍ തടയിടുമ്പോഴും കൂടെപിറപ്പുകളുടെ പ്രതീക്ഷകള്‍ നിലനിര്‍ത്തി, വരും നാളുകളിലും കൂടുതല്‍ മാതൃകാപരമായ സത്കര്‍മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക