Image

ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു, പ്രതിദിനമരണം ആയിരം

Published on 10 April, 2020
ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു, പ്രതിദിനമരണം ആയിരം
ഡെര്‍ബി :  കോവിഡ് 19 ബാധിച്ച് ബ്രിട്ടനില്‍ ഒരു മലയാളിക്കുകൂടി ജീവന്‍ നഷ്ടമായി. കൂത്താട്ടുകളും സ്വദേശി സിബി മൂലേപറമ്പില്‍ (52) ആണ് ഡെര്‍ബിയില്‍ അന്തരിച്ചത്.

കോവിഡ് ബാധയെ തുടര്‍ന്ന് ഏതാനും ദിവസമായി റോയല്‍ ഡെര്‍ബി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. രാവിലെ ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: അനു. രണ്ടു മക്കള്‍.

അതിനിടെ ബ്രിട്ടനില്‍  പ്രതിദിന മരണം ആയിരത്തോട് അടുക്കുകയാണ്. ആഴ്ചയുടെ തുടക്കത്തില്‍ കുതിച്ചുയര്‍ന്ന മരണനിരക്ക് എല്ലാ സീമകലും ലംഘിച്ച് മുന്നേറുകയാണ്. ഇന്നലെ വിവിധ ആശുപത്രികളില്‍ മാത്രം മരിച്ചത് 938 പേരാണ്. നഴ്‌സിങ് ഹോമുകളിലെ മരണം കൂടി കൂട്ടിയാല്‍ ഇത് ആയിരത്തിനു മുകളിലാകും. രാജ്യത്ത് ഇതുവരെ കോവിഡില്‍ മരിച്ചവരുടെ ആകെ എണ്ണം 7097 ആയി. ദിവസേന പരിശോധനയ്ക്കു വിധേയരാക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ രോഗികളാകുന്നവരുടെ എണ്ണവും കൂടുകയാണ്. പതിനാലായിരത്തിലധികം പേരെ ദിവസവും ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക